വരൾച്ചയെ നേരിടാനുള്ള ആശയങ്ങൾക്ക് സമ്മാനം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ ഒരു ജില്ല

ധാരാശിവിലെ 734 ഗ്രാമങ്ങൾക്കാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. വെള്ളം പാഴാകാതെ ഉപയോഗിക്കാനുള്ള ഗ്രാമീണരുടെ ആശയങ്ങളും നുറുക്കുവിദ്യകളുമാണ് ജില്ലാഭരണകൂടം ക്ഷണിച്ചിരിക്കുന്നത്

competition to improve water levels declared in maharshtras Dharashiv 7 April 2025

ധാരാശിവ്: വരൾച്ച പിടിമുറുക്കിയതിന് പിന്നാലെ കാർഷിക മേഖല കനത്ത നഷ്ടം നേരിടുകയാണ് മഹാരാഷ്ട്രയിലെ ധരാശിവ് മേഖല. ഒസ്മാനാബാദ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവിടം മഴനിഴൽ പ്രദേശമായതും മേഖലയിൽ നിന്ന് നദികൾ ഉറവിടം കൊള്ളാത്തതുമാണ് മേഖലയിൽ വേനൽക്കാലം കടുത്തതാക്കുന്നത്. ജല ലഭ്യതക്കുറവ് മൂലം ഈ മേഖലയിൽ വ്യവസായവത്കരണവും കുറവാണ്.
 
ജല ലഭ്യത തീരെക്കുറഞ്ഞ് മണ്ണിന്റെ ആരോഗ്യം ക്ഷയിച്ചതോടെ കർഷകർക്കായി പുതിയൊരു മത്സരം പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ. മേഖലയിലെ നിത്യജീവിതവും കൃഷിയും കുഴൽക്കിണറുകളേയാണ് വലിയ രീതിയിൽ ആശ്രയിക്കുന്നത്. ഒസ്മാനാബാദിൽ കനാൽ സംവിധാനങ്ങളും ലഭ്യമല്ല എന്നതാണ് ഇവിടുത്തുകാർ നേരിടുന്ന വെല്ലുവിളികളിലൊന്ന്. ഇതിന് പിന്നാലെയാണ് രാജ്യത്തിന്റെ വിവിധ മേഖലയിലുള്ളവർത്ത് വരൾച്ചയെ നേരിടാനുള്ള പുതുപദ്ധതിയുടെ ആശയം ഇവിടെ ഒരുങ്ങുന്നത്. 

ധാരാശിവിലെ 734 ഗ്രാമങ്ങൾക്കാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. വെള്ളം പാഴാകാതെ ഉപയോഗിക്കാനുള്ള ഗ്രാമീണരുടെ ആശയങ്ങളും നുറുക്കുവിദ്യകളുമാണ് ജില്ലാഭരണകൂടം ക്ഷണിച്ചിരിക്കുന്നത്. ലഭിക്കുന്ന ആശയങ്ങളിൽ മികച്ചവയ്ക്ക് രാജ്യത്തിന്റെ വരൾച്ചാ ബാധിത മേഖലകളിലേക്ക് പ്രചാരണം നൽകും എന്നതിന് പുറമേ തിരഞ്ഞെടുക്കപ്പെടുന്ന 100 ആശയങ്ങളിൽ ഒന്നാമതെത്തുന്ന 3 എണ്ണത്തിന് യഥാക്രമം 5 ലക്ഷം, മൂന്ന് ലക്ഷം, 1 ലക്ഷം എന്ന രീതിയിൽ സമ്മാനം നൽകാനുമാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഏപ്രിൽ 15നാണ് വരൾച്ചയെ നേരിടാനുള്ള മാർഗങ്ങൾ സമർപ്പിക്കേണ്ട അവസാന ദിനം. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

vuukle one pixel image
click me!