ഇന്ന് രാവിലെ ബംഗാളിലെ ബിര്‍ഭൂം ജില്ലയിലെ ലോക്പുര്‍ മേഖലയിലെ കല്‍ക്കരി ഖനിയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിന്‍റെ കാരണം കണ്ടെത്താൻ പൊലീസ് പരിശോധന തുടങ്ങി
ദില്ലി:പശ്ചിമബംഗാളിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ തൊഴിലാളികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് ബിർഭൂം ജില്ലയിലെ ലോക്പൂർ മേഖലയിൽ അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു.
വാഹനകൾക്കും കേടുപാടുകളുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കൽക്കരി ഖനനത്തിനിടെയാണ് ഗംഗാറാംചാക് മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയിൽ അപകടമുണ്ടായത്. സ്ഫോടനകാരണം കണ്ടെത്താൻ പൊലീസ് പരിശോധന തുടങ്ങി. കഴിഞ്ഞ വർഷവും പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിൽ അപകടമുണ്ടായിരുന്നു.