പശ്ചിമ ബം​ഗാളിൽ വീണ്ടും ബലാത്സം​ഗക്കൊല, ഇരയായത് 4-ാം ക്ലാസുകാരി; രൂക്ഷവിമർശനവുമായി ബിജെപി

By Web Team  |  First Published Oct 5, 2024, 3:03 PM IST

ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് വീണ്ടും ബലാത്സംഗക്കൊല നടന്നിരിക്കുന്നത്. 


കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വീണ്ടും ബലാത്സംഗക്കൊല. നാലാം ക്ലാസുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ട്യൂഷൻ ക്ലാസിൽ നിന്ന് മടങ്ങിവരികയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയും ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ​ഗം​ഗാനദിയുടെ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സൗത്ത് 24 പർഗാനാസിലാണ് സംഭവം. 

വെള്ളിയാഴ്ച വൈകുന്നേരാണ് പെൺകുട്ടിയെ കാണാതായത്. രാത്രി 9 മണിയോടെയാണ് പൊലീസ് ഈ വിവരം അറിയുന്നത്. പ്രാഥമിക അന്വേഷണത്തിന് പിന്നാലെ പ്രതി പൊലീസ് പിടിയിലാകുകയും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് വലിയ ജനരോഷത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. അക്രമാസക്തരായ ആൾക്കൂട്ടം ഒരു പൊലീസ് ക്യാമ്പ് ആക്രമിക്കുകയും തീയിടുകയും ചെയ്തതായാണ് വിവരം. 

Latest Videos

ഓഗസ്റ്റിൽ കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി രണ്ട് മാസം മാത്രം പിന്നിട്ടപ്പോഴാണ് വീണ്ടും ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി രം​ഗത്തെത്തി. സത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ മുഖ്യമന്ത്രി മമതാ ബാന‍ർജി പരാജയപ്പെട്ടെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും ബിജെപി ആരോപിച്ചു. 

READ MORE:  ചിപ്‌സ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പീഡിപ്പിച്ചത് അഞ്ച് വയസുകാരിയെ; മലപ്പുറത്ത് 53കാരൻ പിടിയിൽ

click me!