കങ്കണയുടെ പരാതിയിൽ 3 മണിക്കൂറിൽ നടപടിയെടുത്ത് സിഐഎസ്എഫ്, 'മുഖത്തടി' ആരോപണത്തിൽ ഉദ്യോഗസ്ഥ‍ക്ക് സസ്പെൻഷൻ; കേസും

By Web Team  |  First Published Jun 6, 2024, 7:27 PM IST

കങ്കണയുടെ പരാതിയിൽ ചണ്ഡിഗഡ് പൊലീസ് കുൽവീന്ദർ കൗറിനെതിരെ കേസ് എടുത്തിട്ടുമുണ്ട്.


ദില്ലി: ചണ്ഡിഗഡ് എയർപോർട്ടിൽ വച്ച് സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥ മുഖത്തടിച്ചെന്ന കങ്കണ റാണാവത്തിന്‍റെ പരാതിയിൽ അതിവേഗം നടപടി. നിയുക്ത എം പിയും നടിയുമായ കങ്കണയെ മർദ്ദിച്ചെന്ന് ആരോപണം നേരിടുന്ന വനിത കോൺസ്റ്റബിൾ കുൽവീന്ദർ കൗറിനെ സി ഐ എസ് എഫ് സസ്പെൻഡ് ചെയ്തു. ആരോപണമുയർന്ന് 3 മണിക്കൂറിനുള്ളിലാണ് നടപടി ഉണ്ടായത്. ദില്ലി സി ഐ എസ് എഫ് ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നാണ് വനിതാ കോൺസ്റ്റബിളിനെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സി ഐ എസ് എഫ് അറിയിച്ചു. അതിനിടെ കങ്കണയുടെ പരാതിയിൽ ചണ്ഡിഗഡ് പൊലീസ് കുൽവീന്ദർ കൗറിനെതിരെ കേസ് എടുത്തിട്ടുമുണ്ട്.

വിമാനത്താവളത്തിലെ സുരക്ഷ പരിശോധനക്കിടെ ഇന്ന് ഉച്ചയ്ക്ക് 3.30 നാണ് സംഭവം നടന്നത്. സി ഐ എസ് എഫ് വനിത ഉദ്യോഗസ്ഥ മർദ്ദിച്ചെന്ന പരാതിയുമായി കങ്കണ സോഷ്യൽ മീഡയയിലൂടെയാണ് രംഗത്തെത്തിയത്. പിന്നീട് പരാതി നൽകുകയും ചെയ്തു. സമരം ചെയ്യുന്ന കർഷകർ ഖാലിസ്ഥാനികളാണെന്ന കങ്കണയുടെ മുൻ പ്രസ്താവനയാണ് മർദ്ദനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കങ്കണ ആഭ്യന്തരമന്ത്രാലയത്തിനും പരാതി നൽകുമെന്നാണ് റിപ്പോർട്ട്.

Latest Videos

undefined

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, ഇടവേളക്ക് ശേഷം കേരളത്തിൽ മഴ അതിശക്തമാകുന്നു; ഓറഞ്ച് അലർട്ട് 2 ജില്ലകളിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!