മദ്യപിച്ച് വാഹനം ഓടിച്ച് അപകടം, 21 കാരിയായ പൈലറ്റ് ട്രെയിനി മടങ്ങുന്നത് ആറ് പേർക്ക് പുതുജീവൻ നൽകിയ ശേഷം

By Web Team  |  First Published Dec 19, 2024, 2:20 PM IST

റെഡ് ബേഡ് ഫ്ലൈറ്റ് ട്രെയിനിംഗ് അക്കാദമിയിലെ ട്രെയിനി പൈലറ്റുമാർ സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞ് സമീപത്തെ മരത്തിലിടിച്ച് മരം കാറിന് മുകളിൽ വീണാണ് അപകടമുണ്ടായത്


പൂനെ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന 21 കാരിയായ പൈലറ്റ് ട്രെയിനി മടങ്ങുന്നത് ആറ് പേർക്ക് പുതുജീവൻ നൽകിയ ശേഷം. ഇതോടെ ഡിസംബർ 9നുണ്ടായ വാഹന അപകടത്തിൽ മരിച്ച പൈലറ്റ് ട്രെയിനികളുടെ എണ്ണം മൂന്നായി. പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ചേഷ്ട ബിഷ്ണോയി ആണ് ചൊവ്വാഴ്ച വൈകുന്നേരം മരണത്തിന് കീഴടങ്ങിയത്. ചേഷ്ട ബിഷ്ണോയിയുടെ കണ്ണുകൾ, കരൾ, ഹൃദയം, വൃക്കകൾ അടക്കമുള്ള അവയവങ്ങളാണ് രക്ഷിതാക്കൾ ദാനം ചെയ്തത്.    

ബരാമതി ബിഗ്വാൻ പാതയിലുണ്ടായ അപകടത്തിലാണ് ബരാമതിയിലെ റെഡ് ബേഡ് ഫ്ലൈറ്റ് ട്രെയിനിംഗ് അക്കാദമിയിലെ വിദ്യാർത്ഥികൾ  ഉൾപ്പെട്ടത്. കൊടും വളവിൽ നിയന്ത്രണം നഷ്ടമായ ഇവരുടെ കാർ മരത്തിൽ ഇടിക്കുകയും വലിയ മരം ഇവരുടെ കാറിന് മേലേയ്ക്ക് പതിച്ചുമാണ് വിദ്യാർത്ഥികൾ മരണപ്പെട്ടത്. ജയ്പൂർ സ്വദേശിനിയാണ് ചേഷ്ട ബിഷ്ണോയി. ഡിസംബർ 8 ന് ഒരു പാർട്ടി കഴിഞ്ഞ ശേഷം ഡ്രൈവിന് പോയ വിദ്യാർത്ഥികൾ അക്കാദമിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ അമിത വേഗതയിലായിരുന്നു.  

Latest Videos

undefined

ബരാമതി എംഐഡിസ്ക്ക് സമീപത്തെ പൈപ്പ് ലൈനിന് സമീപത്ത് വച്ച് തലകീഴായി മറിഞ്ഞ കാർ മുൻപിലുണ്ടായിരുന്ന മരത്തിലേക്ക് മരം കാറിന് മുകളിലലേക്ക് വീഴുകയായിരുന്നു. കൃഷ്ണ മംഗൾസിംഗ് എന്ന 21കാരനായിരുന്നു കാർ ഓടിച്ചിരുന്നത്. ദാഷു ശർമ്മ, ആദിത്യ കാൻസേ എന്നിവരാണ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചത്. കൃഷ്ണ ചികിത്സയിൽ തുടരുകയാണ്. ചേഷ്ട ബിഷ്ണോയിയുടെ തലയ്ക്കായിരുന്നു അപകടത്തിൽ പരിക്കേറ്റത്. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ നാല് പേരും മദ്യപിച്ചിരുന്നുവെന്ന് പുനെ പൊലീസ് നേരത്തെ വിശദമാക്കിയത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!