ഇന്ത്യയിലെ കാലവസ്ഥയുമായി ഇണങ്ങിയതെന്നതിന്റെ തെളിവാണ് പെൺചീറ്റ പ്രസവിച്ചതെന്ന് ചീറ്റ കൺസർവേഷൻ പ്രൊജക്ട് അധികൃതർ പറഞ്ഞു.
ഭോപ്പാൽ: കുനോ ദേശീയ പാർക്കിൽ ആഫ്രിക്കയിൽ നിന്നെത്തിച്ച പെൺ ചീറ്റപ്പുലി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. സിയായ എന്ന് പേരുള്ള പെൺചീറ്റയാണ് പ്രസവിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ കാലാവസ്ഥയുമായി ഇണങ്ങിയതെന്നതിന്റെ തെളിവാണ് പെൺചീറ്റ പ്രസവിച്ചതെന്ന് ചീറ്റ കൺസർവേഷൻ പ്രൊജക്ട് അധികൃതർ പറഞ്ഞു. നേരത്തെ ആശയെന്ന പെൺചീറ്റ ഗർഭിണിയായിരുന്നെങ്കിലും പിന്നീട് ഗർഭമലസിയിരുന്നു. കഴിഞ്ഞ ദിവസം സാഷ എന്ന പെൺ ചീറ്റ ചത്തിരുന്നു. തൊട്ടുപിന്നാലെയാണ് മറ്റൊരു ചീറ്റപ്പുലി പ്രസവിച്ച വാർത്ത പുറത്തുവന്നത്.
Success: Good News. Cheetah Siyaya has delivered four cubs inside kuno. pic.twitter.com/1Z4sI8vGGe
— P Naveen (@PNaveenTOI)
സാഷയുടെ മരണ കാരണം മാനസിക സമ്മർദ്ദം കാരണമെന്ന് വിദഗ്ധർ അറിയിച്ചിരുന്നു. കുനോ ദേശീയ ഉദ്യാനത്തിൽ കഴിയുകയായിരുന്ന സാഷ എന്ന ചീറ്റയാണ് കഴിഞ്ഞ ദിവസം ചത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആഫ്രിക്കയിലെ നമിബിയയിൽ നിന്ന് എത്തിട്ട എട്ട് ചീറ്റപ്പുലികളിലൊന്നായിരുന്നു സാഷ. ആഫ്രിക്കയിൽ നിന്നെത്തിച്ച എല്ലാ ചീറ്റകളുടെയും ആരോഗ്യം സസൂക്ഷ്മം നിരീക്ഷിക്കുന്നതായി ചീറ്റ കൺസർവേഷൻ ഫണ്ട് അറിയിച്ചു. സാഷയുടെ മരണം വന്യജീവി പ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. സാഷയുടെ ജീവൻ രക്ഷിക്കാനായി മുഴുവൻ സമയവും ആരോഗ്യപ്രവർത്തകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
സാഷയുടെ ക്രിയാറ്റിനൻ അളവ് 400ന് മുകളിലായിരുന്നുവെന്നും മെഡിക്കൽ സംഘം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ക്രിയാറ്റിനൻ അളവ് വർധിച്ചത് വൃക്കകളുടെ പ്രവർത്തനം തകരാറിലായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന് മറ്റൊരു കാരണവും കാണാനില്ലെന്നും ഉയർന്ന മാനസിക സമ്മർദ്ദം കാരണമാകാം ക്രിയാറ്റിനൻ ലെവൽ ഉയർന്നതെന്നും സംഘം വിലയിരുത്തി. സാഷയുടെ മരണത്തെ തുടർന്ന് എല്ലാ ചീറ്റകളെയും അൾട്രാസൗണ്ട് പരിശോധനക്ക് വിധേയമാക്കും. പുറമെ, രക്തപരിശോധനയും നടത്തും.
Welcome to the World!
One of the translocated to India last year, has given birth to four cubs at the Kuno National Park in Madhya Pradesh.
What an adorable sight! pic.twitter.com/2IIKmiSH2J