വീട്ടുനിരീക്ഷണം ലംഘിച്ചാൽ രണ്ടായിരം രൂപ പിഴ; ബസുകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ മൂവായിരമെന്നും ചണ്ഡീ​ഗഡ്

By Web Team  |  First Published Jun 5, 2020, 8:36 PM IST

കടകളിൽ സാമൂഹിക അകലം പാലിക്കാത്തവരോട് അഞ്ഞൂറ് രൂപ പിഴയിനത്തിൽ ഈടാക്കും. ബസുകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ മൂവായിരം രൂപയാണ് പിഴ.


ദില്ലി: കൊവിഡ് പ്രതിരോധ ചട്ടങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ തീരുമാനിച്ചതായി ചണ്ഡീ​ഗഡ് സർക്കാർ അറിയിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം ലഭിച്ചവർ അത് ലംഘിച്ചാൽ രണ്ടായിരം രൂപയാണ് പിഴ. പൊതു ഇടങ്ങളിൽ തുപ്പുന്നവരിൽ നിന്ന് അഞ്ഞൂറ് രൂപ ഈടാക്കും.

കടകളിൽ സാമൂഹിക അകലം പാലിക്കാത്തവരോട് അഞ്ഞൂറ് രൂപ പിഴയിനത്തിൽ ഈടാക്കും. ബസുകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ മൂവായിരം രൂപയാണ് പിഴ. കാറുകളിലെ യാത്രക്കാർ നിർദ്ദേശം ലംഘിച്ചാൽ രണ്ടായിരവും ഓട്ടോറിക്ഷ യാത്രക്കാരാണ് നിർദ്ദേശം ലംഘിക്കുന്നതെങ്കിൽ അഞ്ഞൂറ് രൂപയും പിഴയായി ഈടാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. 

Latest Videos

ഇന്ന് പുതിയ രണ്ട് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ചണ്ഡീ​ഗഡിലെ കൊവിഡ് രോ​ഗബാധിതരുടെ എണ്ണം 304 ആയി. 

Read Also: ഹരിയാനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരിപ്പിനടിച്ച് ബിജെപി വനിതാ നേതാവ്; വിവാദം...

 

click me!