വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രാലയങ്ങൾ

By Web Team  |  First Published Jun 11, 2020, 10:32 AM IST

വിവിധ കേന്ദ്ര മന്ത്രാലയങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർക്ക് ഉൾപ്പടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.


ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ കേന്ദ്ര പേർസണൽ മന്ത്രാലയം വിളിച്ച് ചേർത്ത മന്ത്രാലയങ്ങളുടെ  യോഗത്തിൽ ആവശ്യപ്പെട്ടു. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർക്ക് ഉൾപ്പടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. മുതിർന്ന ഉദ്യോഗസ്ഥര്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം ഓഫീസിൽ എത്തുന്ന രീതിയിലുള്ള ക്രമീകരണം വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

രാജസ്ഥാനിലും സർക്കാർ 'കൈ' വിട്ട് താഴേക്കോ? 'മണി പവർ' കളിക്കുന്നെന്ന് കോൺഗ്രസ്

Latest Videos

രാജ്യത്ത് ലോക്ഡൗൺ ഇളവുകള്‍ നടപ്പിലാക്കിത്തുടങ്ങിയതിന് പിന്നാലെ കൂടുതൽ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ  357 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇതാദ്യമായാണ് 24 മണിക്കൂറിനിടയിലെ കൊവിഡ് മരണസംഖ്യ 300 കടക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 8102 ആയി ഉയർന്നു. ഇന്ന് രാവിലെ എട്ട് മണി വരെയുള്ള 24 മണിക്കൂറിൽ 9996 കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊവിഡ് കേസുകള്‍ 2,86,579 ആയി ഉയർന്നു. ഈ ആഴ്ചയിൽ തന്നെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നേക്കാം എന്ന ആശങ്ക ഇതോടെ ശക്തമായിട്ടുണ്ട്. മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എഴുപത് ശതമാനവും ഉള്ളത്. 

 

 

 

 

 

 

click me!