ഗോതമ്പ് മാവിന്‍റെ കയറ്റുമതി നിരോധിച്ചു; വിലക്കയറ്റം പിടിച്ചു നിർത്താൻ എന്ന് വിശദീകരണം

By Web Team  |  First Published Aug 25, 2022, 4:16 PM IST

വിലക്കയറ്റം പിടിച്ചു നിർത്താനാണ് നടപടി എന്നാണ്  കേന്ദ്രമന്ത്രിസഭയുടെ വിശദീകരണം. ഗോതമ്പ് മാവിന്‍റെ കയറ്റുമതി നിരോധിക്കരുത് എന്നായിരുന്നു നേരത്തെയുള്ള നിയമം. ഇതാണ് ഇപ്പോള്‍ ഭേദഗതി ചെയ്തത്.
 


ദില്ലി: രാജ്യത്ത് ഗോതമ്പ് മാവിന്‍റെ കയറ്റുമതി നിരോധിച്ചു. വിലക്കയറ്റം പിടിച്ചു നിർത്താനാണ് നടപടി എന്നാണ് കേന്ദ്രമന്ത്രിസഭയുടെ വിശദീകരണം. ഗോതമ്പ് മാവിന്‍റെ കയറ്റുമതി നിരോധിക്കരുത് എന്നായിരുന്നു നേരത്തെയുള്ള നിയമം. ഇതാണ് ഇപ്പോള്‍ ഭേദഗതി ചെയ്തത്.

മെയ് മാസത്തില്‍ ഗോതമ്പ് കയറ്റുമതിയും കേന്ദ്രം നിരോധിച്ചിരുന്നു. യുക്രൈൻ റഷ്യ യുദ്ധത്തിന് പിന്നാലെ ആഗോള വിപണിയിൽ ഗോതമ്പ് വില കുത്തനെ കൂടിയിരുന്നു. 

Latest Videos

undefined

Read Also: കയറ്റുമതി ഇറക്കുമതി ഡാറ്റ അനധികൃതമായി പുറത്തുവിടുന്നത് കുറ്റം; ശിക്ഷ ഇങ്ങനെ

ഇറക്കുമതി-കയറ്റുമതി വിവരങ്ങൾ അനധികൃതമായി പ്രസിദ്ധീകരിക്കുന്നത് കോമ്പൗണ്ടബിൾ കുറ്റമാക്കി കേന്ദ്ര സർക്കാർ. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (CBIC) വിജ്ഞാപനമനുസരിച്ച് രാജ്യത്തെ കയറ്റുമതി ഇറക്കുമതി വിവരങ്ങൾ അനധികൃതമായി പുറത്തുവിടുന്നത് കുറ്റകൃത്യമാണ്. കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 135AA പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ഇന്ന് കൂട്ടിച്ചേർത്തു.

Read Also: ടിഡിഎസ് പിടിക്കുന്നതിൽ വീഴ്ച; കെഎസ്എഫ്ഇ തൃശൂർ ആസ്ഥാനത്ത്‌ ആദായനികുതി വകുപ്പ് പരിശോധന

ഇനി മുതൽ കസ്റ്റംസ് ആക്ടിലെ സെക്ഷൻ 135എഎ വകുപ്പ് പ്രകാരം കയറ്റുമതി, ഇറക്കുമതി വിവരങ്ങൾ അനധികൃതമായി പ്രസിദ്ധീകരിച്ചതിന് ഒരു വ്യക്തിക്ക് ആറ് മാസം തടവോ 50,000 രൂപ വരെ പിഴയോ ശിക്ഷയായി ലഭിക്കും. 

2022-23 ലെ കേന്ദ്ര ബജറ്റിൽ, ഇറക്കുമതിക്കാരോ കയറ്റുമതിക്കാരോ കസ്റ്റംസിന് സമർപ്പിച്ച ഇറക്കുമതി, കയറ്റുമതി ഡാറ്റ പുറത്തു വിട്ടാലും അത് കുറ്റമായി കണക്കാക്കുന്നു എന്ന വ്യക്തമാക്കിയിരുന്നു. വിവരങ്ങൾ പരിരക്ഷിക്കാത്തത്  കസ്റ്റംസിന് കീഴിലുള്ള കുറ്റമായി കണക്കാക്കാൻ, ധനമന്ത്രി നിർമ്മല സീതാരാമൻ വകുപ്പ് 135AA കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടിരുന്നു. 

കയറ്റുമതി, ഇറക്കുമതി വിവരങ്ങൾ അനധികൃതമായി പ്രസിദ്ധീകരിച്ചതിന് ഒരു വ്യക്തിക്ക് ആറ് മാസം തടവോ 50,000 രൂപ വരെ പിഴയോ ശിക്ഷ ലഭിക്കുന്നതാണ്. എന്നാൽ സാഹചര്യം അനുസരിച്ച് ഒരു വ്യക്തിക്ക് രണ്ട് ശിക്ഷകളും നേരിടേണ്ടി വന്നേക്കാം. വിജ്ഞാപനമനുസരിച്ച്, ആദ്യ കുറ്റത്തിന് കോമ്പൗണ്ടിംഗ് ചാർജായി ഒരു ലക്ഷം രൂപ നൽകണം. തുടർന്നുള്ള ഓരോ കുറ്റത്തിനും ഈ തുകയുടെ 100 ശതമാനം പിഴ ഈടാക്കുകയും ചെയ്യും.

കസ്റ്റംസ് നിയമത്തിലെ ഈ ഭേദഗതികൾ അനാവശ്യ വ്യവഹാരങ്ങൾ തടയാൻ സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വ്യക്തിഗത ഇറക്കുമതി/കയറ്റുമതി വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന രീതി നിരുത്സാഹപ്പെടുത്തുന്നതിനാണ് പുതിയ ഭേദഗതി. 

Read Also: 'അവന്റെ ലജ്ജ എന്നെ ആകർഷിച്ചു'; പ്രണയ ചിത്രങ്ങൾ ലേലത്തിന് വെച്ച് ഇലോൺ മസ്‌കിന്റെ മുൻ കാമുകി

click me!