യുജിസി - നെറ്റ് പരീക്ഷ പേപ്പർ ചോർച്ച; ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് സിബിഐ

സിബിഐ ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചു.

CBI filed a closure report in the UGC-NET 2024 paper leak case

ദില്ലി: യുജിസി - നെറ്റ് പരീക്ഷ പേപ്പർ ചോർച്ച കേസിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ച് സിബിഐ. ചോദ്യപേപ്പർ ചോർന്നതായി തെളിവില്ലെന്ന് സിബിഐ ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. കഴിഞ്ഞ വർഷം ജൂണിലെ നെറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർന്നെന്നായിരുന്നു ആരോപണം. പിന്നാലെ അന്വേഷണം കേന്ദ്രം സിബിഐക്ക് വിടുകയായിരുന്നു.

സാമ്പത്തിക ലാഭമുണ്ടാക്കാൻ ഒരു വിദ്യാർത്ഥി പ്രചരിപ്പിച്ചത് ഡിജിറ്റലായി മാറ്റം വരുത്തിയ സ്‌ക്രീൻഷോട്ടാണെന്ന് സിബിഐയുടെ അന്വേഷണത്തിൽ കണ്ടെത്തി. പരീക്ഷാ ദിവസം തന്നെ ചോദ്യ പേപ്പറിൻ്റെ കൃത്രിമ ചിത്രം ടെലഗ്രാമിൽ പങ്കുവെച്ച് പരീക്ഷയ്ക്ക് മുമ്പ് ചോർന്നുവെന്ന് തെറ്റായ ധാരണ സൃഷ്ടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗാർത്ഥികളെയും അധികാരികളെയും തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവം തീയതിയും സമയ സ്റ്റാമ്പും മാറ്റി സ്‌ക്രീൻഷോട്ട് തയ്യാറാക്കിയതാണെന്ന് ഫോറൻസിക് വിദഗ്ധർ സ്ഥിരീകരിച്ചിട്ടുണ്ട്. സിബിഐയുടെ കണ്ടെത്തലുകൾ പരിശോധിച്ച് ഈ റിപ്പോർട്ട് സ്വീകരിക്കണോ അതോ തുടരന്വേഷണത്തിന് നിർദേശം നൽകണോ എന്ന് കോടതി തീരുമാനിക്കും.

Latest Videos

READ MORE:  ബഹുനില കെട്ടിടം തകർന്നുവീണു, അവശിഷ്ടങ്ങൾക്കടിയിൽ അകപ്പെട്ട് നാലംഗ കുടുംബം; ദില്ലിയിൽ നടന്നത് അത്ഭുത രക്ഷപ്പെടൽ

vuukle one pixel image
click me!
vuukle one pixel image vuukle one pixel image