വിവാദ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന് സുപ്രീംകോടതി കൊളീജീയം താക്കീത് 

By Web Team  |  First Published Dec 18, 2024, 1:22 PM IST

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ കൊളീജിയം ജസ്റ്റിസ് ശേഖർകുമാർ യാദവ് നല്കിയ വിശദീകരണം സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്.


ദില്ലി : വിവാദ പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ താക്കീത് ചെയ്ത് സുപ്രീംകോടതി കൊളീജീയം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ കൊളീജിയം ജസ്റ്റിസ് ശേഖർകുമാർ യാദവ് നല്കിയ വിശദീകരണം സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്.

ഇന്ത്യ ഭൂരിപക്ഷത്തിൻറെ ഇംഗിതത്തിന് അനുസരിച്ചാണ് മുന്നോട്ടു പോകേണ്ടതെന്ന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച യോഗത്തിൽ ജസ്റ്റിസ് ശേഖർ കുമാർ യാദവ് വ്യക്തമാക്കിയിരുന്നു. തൻറെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ അടർത്തി മാറ്റി വിവാദമാക്കിയെന്നാണ് ജസ്റ്റിസ് ശേഖർ കുമാർ യാദവ് കൊളീജിയത്തെ അറിയിച്ചത്. ഇത് അംഗീകരിക്കാത്ത കൊളീജിയം പ്രസംഗം പദവിക്ക് നിരക്കാത്തതാണെന്നും ഒഴിവാക്കേണ്ടതായിരുന്നെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ കൂടുതൽ നടപടി ഉണ്ടാകുമോ എന്ന് വ്യക്തമല്ല. ജഡ്ജിയെ ഇംപീച്ച് ചെയ്യണം എന്നാവശ്യപ്പെട്ട് രാജ്യസഭയിൽ ഇന്ത്യ സഖ്യം നല്കിയ നോട്ടീസിൽ അദ്ധ്യക്ഷൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. 

Latest Videos

undefined

പുഷ്പ 2 റിലീസ്; തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

 

 

click me!