സർക്കാർ വെബ്സൈറ്റുകൾ ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ; ആരോപണങ്ങളോട് പ്രതികരിക്കാതെ രാജ്യം

By Web Team  |  First Published Nov 1, 2024, 8:47 AM IST

നിജ്ജർ കൊലപാതകത്തിൽ അമിത് ഷാക്ക് പങ്കുണ്ടെന്നതടക്കം കാനഡയുടെ ആരോപണങ്ങളോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.


ദില്ലി: നയതന്ത്ര തർക്കം മൂർച്ഛിച്ചതിന് പിന്നാലെ ഇന്ത്യക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കാനഡ. നൂതന സൈബർ സാങ്കേതിക വിദ്യയിലൂടെ കാനഡയെ നിരീക്ഷിക്കുന്നുവെന്ന് ഇൻറലിജൻസ് ഏജൻസി റിപ്പോർട്ട് അടിസ്ഥാനമാക്കി കാനഡ ആരോപിച്ചു. വിഘടനവാദ നീക്കങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുവെന്നും തങ്ങളുടെ സർക്കാർ വെബ്സൈറ്റുകൾക്ക് നേരെയുള്ള  സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്നും കാനഡ ആരോപിച്ചു. നിജ്ജർ കൊലപാതകത്തിൽ അമിത് ഷാക്ക് പങ്കുണ്ടെന്ന കടുത്ത ആരോപണം കാനഡ ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണങ്ങളോട് ഇന്ത്യ പ്രതികരിച്ചില്ല.

സേനാ പിന്മാറ്റം വിജയകരം

Latest Videos

undefined

അതേസമയം അതിർത്തിയിൽ ഇന്ത്യ - ചൈന സേനാ പിന്മാറ്റം വിജയകരമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ചില മേഖലകളിൽ പിന്മാറ്റം പൂർത്തിയായെന്നും മറ്റ് മേഖലകളിലെ നടപടിക്കായി കമാൻഡർ തല ചർച്ച തുടരുമെന്നും പട്രോളിംഗ് നടപടികളിലേക്ക് ഉടൻ കടക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

click me!