ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 പേർക്ക് ദാരുണാന്ത്യം, 30 പേർക്ക് പരിക്ക്, സംഭവം തമിഴ്നാട് റാണിപ്പെട്ടിയിൽ

By Web Desk  |  First Published Jan 9, 2025, 9:42 AM IST

പച്ചക്കറിയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. നാലുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.


ചെന്നൈ: തമിഴ്നാട് റാണിപ്പെട്ടിലുണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർ അടക്കം 4 പേരാണ് അപകടത്തിൽ മരിച്ചത്. മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. മഞ്ജുനാഥൻ, കൃഷ്ണപ്പ, സോമശേഖർ, ശങ്കര എന്നിവരാണ് മരിച്ചത്. പച്ചക്കറിയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. നാലുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മേൽമരുവത്തൂർ ക്ഷേത്രത്തിൽ ദർശനത്തിന് പോയ രണ്ട് കർണാടക സ്വദേശികളും അപകടത്തിൽ മരിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

എസ് രാജേന്ദ്രനും സിപിഎമ്മുമായി അനുനയത്തിന് വഴിയൊരുങ്ങുന്നു: അംഗത്വം പുതുക്കുന്നത് സംസാരിച്ചെന്ന് സി വി വർഗീസ്

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!