'1000 രൂപയ്ക്ക് പാമ്പിനെ വാങ്ങി, വീഡിയോ, വൻ പ്ലാനിങ്', ഭർത്താവിനെ കൊന്ന രവിതയും കാമുകനും എന്നിട്ടും കുടുങ്ങി

Published : Apr 17, 2025, 03:25 PM ISTUpdated : Apr 17, 2025, 03:30 PM IST
'1000 രൂപയ്ക്ക് പാമ്പിനെ വാങ്ങി, വീഡിയോ, വൻ പ്ലാനിങ്', ഭർത്താവിനെ കൊന്ന രവിതയും കാമുകനും എന്നിട്ടും കുടുങ്ങി

Synopsis

ഭർത്താവിനെ ഭാര്യയും കാമുകനും കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്, പാമ്പ് കടിച്ചെന്ന് വരുത്താൻ വൻ പ്ലാനിംഗ്. എല്ലാവരും വിശ്വസിച്ചു, പക്ഷേ ഒടുവിൽ പാളി...

മീററ്റ്: പാമ്പുകടിയേറ്റെന്ന് കരുതിയ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. അമിത് എന്ന യുവാവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. ഭാര്യ രവിതയും കാമുകനും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാൻ പാമ്പുകടിയേറ്റുള്ള മരണമായി ചിത്രീകരിക്കുകയായിരുന്നു.

മീററ്റിലെ ഭൈൻസുമ പൊലീസ് സ്റ്റേഷൻ പരിധിയിലെ അക്ബർപൂർ സാദത്ത് ഗ്രാമത്തിലാണ് സംഭവം. കട്ടിലിൽ ഉറങ്ങിക്കിടന്ന അമിതിനെ പത്ത് തവണ പാമ്പ് കടിച്ചെന്ന് പറയുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമിത് കിടന്ന കട്ടിലിൽ പാമ്പിനെ കണ്ടെത്തിയതോടെ യുവാവിന്‍റെ മരണം പാമ്പ് കടിയേറ്റിട്ടാണെന്ന് എല്ലാവരും കരുതി. 

വിഷബാധയേറ്റല്ല ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. മരണ ശേഷമാണ് പാമ്പിനെ കട്ടിലിൽ ഇട്ടത് എന്നതിനാൽ ശരീരത്തിൽ വിഷബാധയേറ്റിരുന്നില്ല. 
കൊലപാതകമാണെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. അമിതിന്‍റെ ഭാര്യ രവിതയെയും കാമുകൻ അമർജിത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഒരു വർഷത്തോളമായി ബന്ധമുണ്ടെന്ന് ഇരുവരും സമ്മതിച്ചു. അമിതിന് ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു, ഇത് പലപ്പോഴും വഴക്കിന് കാരണമായി. ഇതാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ ഇരുവരെയും പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

അമിതിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, പാമ്പ് കടിച്ചതായി വരുത്തി തീർക്കാൻ ഇരുവരും ശ്രമിക്കുകയായിരുന്നു. പ്രതികൾ പ്രദേശത്തെ ഒരു പാമ്പാട്ടിയിൽ നിന്ന് 1000 രൂപയ്ക്ക് പാമ്പിനെ വാങ്ങുകയായിരുന്നുവെന്ന് എസ്പി രാകേഷ് കുമാർ പറഞ്ഞു. തുടർന്ന് പാമ്പ് കടിയേറ്റുള്ള മരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ചില വീഡിയോകളും ചിത്രീകരിച്ചു. ഇതാണ് 10 തവണ പാമ്പ് കടിയേറ്റുള്ള മരണം എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

'അമ്മേ ഞാൻ എന്നന്നേയ്ക്കുമായി ഉറങ്ങാൻ പോകുന്നു'; ഭാര്യ കേസ് കൊടുത്തതിന് പിന്നാലെ യുവാവ് ജീവനൊടുക്കി
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു