സന്ദേശത്തെ തുടർന്ന് 4 സ്കൂളുകളിൽ പരിശോധന നടക്കുകയാണ്.
ജയ്പൂർ: ദില്ലിക്ക് പിന്നാലെ രാജസ്ഥാനിലും ബോംബ് ഭീഷണി. ഇന്ന് ജയ്പൂരിലെ സ്കൂളുകളിലേക്കാണ് ഇമെയിൽ ഭീഷണി സന്ദേശം എത്തിയത്. സന്ദേശത്തെ തുടർന്ന് 4 സ്കൂളുകളിൽ പരിശോധന നടക്കുകയാണ്. സ്കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചാണ് പരിശോധന നടത്തുന്നത്. ഇന്നലെ ദില്ലിയിലെ എട്ട് ആശുപത്രികളിലേക്കും വിമാനത്താവളത്തിലേക്കും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ഇവിടങ്ങളിലേക്കും ഇമെയിൽ വഴിയാണ് സന്ദേശമെത്തിയത്. അധികൃതർ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒരേ സംഘം തന്നെയാണ് ഇതിന് പിന്നിലെന്ന പ്രാഥമിക നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.