ഖൊരക്പൂരില്‍ 200 കിടക്കകളുള്ള കൊവിഡ് ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി ബോയിംഗ്

By Web Team  |  First Published May 10, 2021, 5:44 PM IST

വീര്‍ ബഹാദൂര്‍ സിംഗ് സ്പോര്‍ട്സ് കോളേജില്‍ 200 കിടക്കകളുള്ള ഐസിയു ആശുപത്രി നിര്‍മ്മിക്കാമെന്നാണ് ബോയിംഗ് മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദ്ദേശം.


ഖൊരക്പൂര്‍: ഖൊരക്പൂരില്‍ 200 കിടക്കകളുള്ള കൊവിഡ് ആശുപത്രി തയ്യാറാക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് യുഎസ് വിമാന നിര്‍മാണ കമ്പനിയായ ബോയിംഗ്. എയിംസ് ഖൊരക്പൂരിനായി അനുവദിച്ച സ്ഥലത്ത് ഈ കൊവിഡ് ആശുപത്രിക്കായി സ്ഥലം അനുവദിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഖൊരക്പൂര്‍ ജില്ലാ ഭരണകൂടം പഠിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖൊരക്പൂരിലെത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ചു. വീര്‍ ബഹാദൂര്‍ സിംഗ് സ്പോര്‍ട്സ് കോളേജില്‍ 200 കിടക്കകളുള്ള ഐസിയു ആശുപത്രി നിര്‍മ്മിക്കാമെന്നാണ് ബോയിംഗ് മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദ്ദേശം. സംയുക്ത കൊവിഡ് കമാന്‍ഡ് കേന്ദ്രത്തിലും യോഗി ആദിത്യനാഥ് സന്ദര്‍ശനം നടത്തി. കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് അയക്കുന്നതും ഹോം ഐസൊലേഷനിലുള്ളവര്‍ക്ക് മെഡിക്കല്‍ കൌണ്‍സിംഗ് നല്‍കുന്നതും മെഡിക്കല്‍ കിറ്റുകളുടെ വിതരണവും സംബന്ധിച്ച നടപടികളും യോഗി ആദിത്യനാഥ് നിരീക്ഷിച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!