ആംബുലൻസ് കിട്ടിയില്ല; തമിഴ്നാട്ടിൽ കൊവിഡ് രോഗിയുടെ മൃതദേഹം കൊണ്ടുപോയത് ഉന്തുവണ്ടിയിൽ

By Web Team  |  First Published Aug 2, 2020, 1:43 PM IST

മണിക്കൂറുകൾ കാത്തുനിന്നിട്ടും ആംബൻസ് കിട്ടിയില്ല. ഒടുവിൽ മകൻ മുൻസിപ്പാലിറ്റിയിൽ മാലിന്യം കൊണ്ടുപോകുന്ന ഉന്തുവണ്ടിയിൽ മൃതദേഹം ശ്മശാനത്തിൽ എത്തിക്കുകയായിരുന്നു. 


ചെന്നൈ: തമിഴ്നാട് ഗൂഡല്ലൂരിൽ കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം ആംബുലൻസ് കിട്ടാത്തതിനാൽ കൊണ്ടുപോയത് ഉന്തുവണ്ടിയിൽ. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 

ഗൂഡല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ മരിച്ച എണ്‍പതുകാരിയുടെ മൃതദേഹം കൊണ്ടുപോകാൻ മണിക്കൂറുകൾ കാത്തുനിന്നിട്ടും ആംബൻസ് കിട്ടിയില്ല. ഒടുവിൽ മകൻ മുൻസിപ്പാലിറ്റിയിൽ മാലിന്യം കൊണ്ടുപോകുന്ന ഉന്തുവണ്ടിയിൽ മൃതദേഹം ശ്മശാനത്തിൽ എത്തിക്കുകയായിരുന്നു. ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടും ആംബൻസ് കിട്ടാത്തതിനാലാണ് മൃതദേഹം കൊടുത്തയച്ചതെന്നാണ് ആശുപത്രിയുടെ വിശദീകരണം.

Latest Videos

undefined

Also Read: ചെന്നൈയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മറ്റ് രോഗികളുടെ തൊട്ടടുത്ത് കിടന്നത് മണിക്കൂറുകൾ

നേരത്തെ കർണാടകയിലും സമാനമായ സംഭവം നടന്നിരുന്നു. ഭർത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയിൽ കയറ്റിയാണ് ഭാര്യ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. കൊവിഡ് ബാധ മൂലമാണ് ഇയാൾ മരിച്ചതെന്ന് സംശയമുള്ളതിനാൽ ആരും സഹായിക്കാൻ തയ്യാറായില്ലെന്ന് സ്ത്രീ പറയുന്നു. ഇവരും മകനും മാത്രമാണ് മൃതദേഹത്തിനൊപ്പമുണ്ടായിരുന്നത്. കർണാടകത്തിലെ ബലേ​ഗാവിയിലാണ് കണ്ണീരണിയിക്കുന്ന ഈ ദൃശ്യങ്ങൾ. കൊവിഡ് ബാധിച്ച് മരിച്ചതാണെന്ന സംശയം മൂലം ബന്ധുക്കളാരും ഇവരെ സഹായിക്കാൻ തയ്യാറായില്ല. ബെല​ഗാവിയിലെ അഥാനി താലൂക്കിലാണ് സംഭവം.

Also Read: ​​​​​​​മരണകാരണം കൊവിഡെന്ന് സംശയം, ആരും സഹായിച്ചില്ല; മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയത് ഉന്തുവണ്ടിയിൽ

click me!