രണ്ട് ഡോസുകൾ എടുക്കുന്നതിനിടയിൽ ചുരുങ്ങിയത് 28 ദിവസത്തെ ഇടവേളയുള്ളതിനാൽ ഫലത്തിൽ ആദ്യ വാക്സീൻ എടുത്ത് കഴിഞ്ഞാൽ 57 ദിവസത്തേക്ക് രക്തദാനം നടത്തരുത്.
ദില്ലി: കൊവിഡ് വാക്സീനെടുത്തവർ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുത്. നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റേതാണ് നിർദ്ദേശം. പ്രതിരോധശേഷിയെ ഇത് ബാധിച്ചേക്കുമെന്ന് കണ്ടാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. ആദ്യ ഡോസ് സ്വീകരിച്ച ദിവസം മുതൽ രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസം കഴിയുന്നത് വരെയുള്ള കാലയളവിൽ രക്തദാനം നടത്തുരുതെന്നാണ് എൻബിടിസി പറയുന്നത്.
രണ്ട് ഡോസുകൾ എടുക്കുന്നതിനിടയിൽ ചുരുങ്ങിയത് 28 ദിവസത്തെ ഇടവേളയുള്ളതിനാൽ ഫലത്തിൽ ആദ്യ വാക്സീൻ എടുത്ത് കഴിഞ്ഞാൽ 57 ദിവസത്തേക്ക് രക്തദാനം നടത്തരുത്. നിലവിൽ രാജ്യത്ത് രണ്ട് വാക്സീനുകളാണ് വിതരണം ചെയ്യുന്നത്. കൊവാക്സീനും, കൊവിഷീൽഡും രണ്ട് വാക്സീനുകളുടെ കാര്യത്തിലും പുതിയ മാർഗ നിർദ്ദേശം ബാധകമാണ്.