ബിജെപി സ്ഥാനാർത്ഥി രഘുനന്ദൻ റാവുവിനെതിരെ അന്വേഷണം തുടരുമെന്നാണ് പൊലീസ് അറിയിക്കുന്നത്. തോൽവി ഭയന്നുള്ള സർക്കാർ വേട്ടയാടലാണ് നടക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം
ഹൈദരാബാദ്: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലെ ദുബ്ബക്കയിൽ ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധുവിന്റെ വീട്ടിൽനിന്നും പോലീസ് 18.67 ലക്ഷം രൂപ പിടിച്ചെടുത്തു. വോട്ടർമാരെ സ്വാധീനിക്കാൻ വിതരണം ചെയ്യാൻ എത്തിച്ചെതെന്നാണ് പോലീസ് കരുതുന്നത്. എന്നാൽ കാശുമായി പുറത്തിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും 12.80 ലക്ഷം രൂപ ബിജെപി പ്രവർത്തകർ തട്ടിപ്പറിച്ചോടി.
ഇതിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ബിജെപി സ്ഥാനാർത്ഥി രഘുനന്ദൻ റാവുവിനെതിരെ അന്വേഷണം തുടരുമെന്നാണ് പൊലീസ് അറിയിക്കുന്നത്. തോൽവി ഭയന്നുള്ള സർക്കാർ വേട്ടയാടലാണ് നടക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം