രാജസ്ഥാനില്‍ കൊവിഡ് ബാധമൂലം മരണപ്പെടുന്ന രണ്ടാമത്തെ എംഎല്‍എയാണ് കിരണ്‍ മഹേശ്വരി.
ജയ്പൂര്‍: കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബിജെപി എംഎല്‍എ എന്തരിച്ചു. രാജസ്ഥാനിലെ രാജ്‍മണ്ഡ് എംഎല്‍എയും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായ കിരണ്‍ മഹേശ്വരി ആണ് മരിച്ചത്. 59 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.
രാജസ്ഥാനില്‍ കൊവിഡ് ബാധമൂലം മരണപ്പെടുന്ന രണ്ടാമത്തെ എംഎല്‍എയാണ് കിരണ്‍ മഹേശ്വരി. കഴിഞ്ഞ ഒക്ടോബറില്‍ കോണ്‍ഗ്രസ് എംഎല്‍എ കൈലാഷ് തിവേദിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഒരു തവണ എംപിയും മൂന്ന് തവണ എംഎല്‍എയും ആയ കിരണ്‍ മഹേശ്വരി, വസുന്ധര രാജെ സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. മഹിളാമോര്‍ച്ച ദേസീയ പ്രസിഡന്‍റായും കിരണ്‍ മഹേശ്വരി പ്രവര്‍ത്തിച്ചിട്ടുണ്ട്.