'സിപിഎം കൗൺസിലറുടെ പിന്തുണയുണ്ട്'; ബീഫ് വിറ്റ തട്ടുകടയ്ക്ക് നേരെ കോയമ്പത്തൂരിൽ ബിജെപി നേതാവിൻ്റെ ഭീഷണി

By Web Desk  |  First Published Jan 10, 2025, 9:13 AM IST

സ്‌കൂളും ക്ഷേത്രവും അടുത്തുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി കോയമ്പത്തൂരിൽ ബീഫ് വിൽക്കുന്ന തട്ടുകടയ്ക്ക് നേരെ ബിജെപി നേതാവ് ഭീഷണി മുഴക്കി


കോയമ്പത്തൂർ: ബീഫ് വിൽക്കുന്നതിനെതിരെ കോയമ്പത്തൂർ ഉദയംപാളയത്തെ തട്ടുകടയിലെത്തി ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. കട നടത്തുന്ന ആബിദയെയും ഭർത്താവ് രവിയെയും പ്രദേശത്തെ ബിജെപി നേതാവ് സുബ്രഹ്മണി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. സ്‌കൂളും ക്ഷേത്രവും അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ബീഫ് വിൽക്കാനാകില്ലെന്നാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം.

പ്രദേശവാസികൾ ഒന്നിച്ചെടുത്ത തീരുമാനമാണിതെന്നാണ് സുബ്രഹ്മണി കട ഉടമകളോട് പറഞ്ഞത്. പ്രദേശവാസിയും സിപിഎം കൗൺസിലറുമായ രാമമൂർത്തിയും തീരുമാനത്തിന്റെ ഭാഗമെന്നും ബിജെപി നേതാവ് പറയുന്നു. എന്നാൽ ഇത്തരമൊരു തീരുമാനം അംഗീകരിക്കില്ലെന്ന് കടയുടമയായ ആബിദ നിലപാടെടുത്തു. തൻ്റേത് മാത്രമല്ല സമീപത്ത് മാംസാഹാരം വിൽക്കുന്ന ഏഴ് കടകളുണ്ടെന്നും ഇവർ വ്യക്തമാക്കി. ആബിദയെ സുബ്രഹ്മണി ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തായി. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സുബ്രമണിക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ സുബ്രഹ്മണി ആരോപിച്ചത് പോലെ സിപിഎം കൗൺസിലർക്കോ നാട്ടുകാർക്കോ ഈ സംഭവവുമായി ബന്ധമുണ്ടോയെന്നത് വ്യക്തമല്ല.

Latest Videos

click me!