ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുപാടികളടക്കം റദ്ദ് ചെയ്ത് നേതാക്കള്‍ ദില്ലിയില്‍ തുടരുമ്പോള്‍ രാഹുല്‍ ഗാന്ധി വിയറ്റ് നാമിലേക്ക് കടന്നെന്നാണ് ബിജെപി നേതാവ് അമിത് മാളവ്യയുടെ ആരോപണം.
ദില്ലി: മന്‍മോഹന്‍ സിംഗിന്‍റ സ്മാരക വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി ബിജെപി. രാജ്യത്ത് ദുഃഖാചരണം തുടരുമ്പോള്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ രാഹുല്‍ വിയറ്റ്നാമിലേക്ക് കടന്നെന്ന് ബിജെപി ആരോപിച്ചു. ചിതാഭസ്മ നിമജ്ജനത്തില്‍ കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പിറക്കി. പ്രണബ് മുഖര്‍ജിയോട് കോണ്‍ഗ്രസ് അനാദരവ് കാട്ടിയെന്ന മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിയുടെ വാദം സഹോദരന്‍ അഭിജിത് മുഖര്‍ജി തള്ളി.
മന്‍മോഹന്‍ സിംഗിന്‍റെ സ്മാരക വിവാദത്തില്‍ ബിജെപി കോണ്‍ഗ്രസ് പോര് കടുക്കുകയാണ്. ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുപാടികളടക്കം റദ്ദ് ചെയ്ത് നേതാക്കള്‍ ദില്ലിയില്‍ തുടരുമ്പോള്‍ രാഹുല്‍ ഗാന്ധി വിയറ്റ് നാമിലേക്ക് കടന്നെന്നാണ് ബിജെപി നേതാവ് അമിത് മാളവ്യയുടെ ആരോപണം. മന്‍മോഹന്‍ സമിംഗിനോടും സിഖ് സമുദായത്തോടുമുള്ള വെറുപ്പാണ് ഗാന്ധി കുടുംബം പ്രകടിപ്പിക്കുന്നതെന്നും അമിത് മാളവ്യ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. ബിജെപി ആരോപണത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാതെയും കോണ്‍ഗ്രസ് നേതാക്കള്‍ മന്‍മോഹന്‍സിംഗിനെയും കുടുംബത്തെയും അപമാനിച്ചെന്നും ബിജെപി ആരോപിച്ചിരുന്നു. പിന്നാലെ വാര്‍ത്താ കുറിപ്പിറക്കിയ കോണ്‍ഗ്രസ് ചിതാഭസ്മ നിമജ്ജന ചടങ്ങ് തികച്ചും സ്വകാര്യമായി നടത്താനാണ് താല്‍പര്യമെന്ന് ഭാര്യയും മക്കളും അറിയിച്ചിരുന്നതായി വ്യക്തമാക്കി.
ഇതിനിടെ കോൺണഗ്രസ് പ്രണബ് മുഖര്‍ജിയോട് അനാദരവ് കാട്ടിയെന്ന മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിയുടെ ആരോപണം സഹോദരന്‍ അഭിജിത് മുഖര്‍ജി തള്ളി. തന്‍റെ പിതാവിന് അനുശോചനം രേഖപ്പെടുത്താത്തതിന് ഉത്തരവാദി കോണ്‍ഗ്രസല്ലെന്നും കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ മൂലം നടക്കാതെ പോയതാണെന്നും അഭിജിത് മുഖര്‍ജി വ്യക്തമാക്കി. നരസിംഹ റാവുവിന്‍റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണവും അഭിജിത് തള്ളി. പത്ത് മണിക്കാണ് മൃതദേഹം എഐസിസിയിലെത്തിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ 8 മണിക്കേ കുടുംബാംഗങ്ങള്‍ മൃതദേഹമെത്തിച്ചതുമൂലം നേതാക്കള്‍ക്ക് അനുശോചനം അറിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് അഭിജിത് മുഖര്‍ജി പറയുന്നത്. അതേസമയം, വിവാദങ്ങളില്‍ നിന്ന് മന്‍മോഹന്‍സിംഗിന്‍റെ കുടുംബം അകലം പാലിക്കുകയാണ്. സ്മാരകത്തിനായി സര്‍ക്കാര്‍ നടപടികള്‍ക്ക് കാക്കുകയാണെന്നും പ്രതികരണത്തിനില്ലെന്നുമാണ് കുടംബത്തിന്‍റെ നിലപാട്.
https://www.youtube.com/watch?v=Ko18SgceYX8