കോൺസുകാർ സ്വന്തം ഭൂതകാലം മറക്കരുത്,ജസ്റ്റിസ് ഷായെ ഇന്ദിരാ ഗാന്ധി വിമർശിക്കുന്ന വിഡിയോ പങ്കുവച്ച് അമിത് മാളവ്യ

Published : Apr 21, 2025, 11:23 AM ISTUpdated : Apr 21, 2025, 11:26 AM IST
കോൺസുകാർ സ്വന്തം ഭൂതകാലം മറക്കരുത്,ജസ്റ്റിസ് ഷായെ ഇന്ദിരാ ഗാന്ധി  വിമർശിക്കുന്ന വിഡിയോ പങ്കുവച്ച് അമിത് മാളവ്യ

Synopsis

നിഷികാന്ത് ദുബെയെ പ്രതിരോധിച്ച് ബിജെപി.ഇന്ദിര ഗാന്ധിയുടെ അഭിമുഖ വിഡിയോ പങ്കുവച്ചാണ്  പ്രതിരോധം

ദില്ലി:സുപ്രീംകോടതിയ ജഡ്ജിക്കെതിരായ പരാമര്‍ശത്തില്‍ നിഷികാന്ത് ദുബെയെ പ്രതിരോധിച്ച് ബിജെപി.ഇന്ദിര ഗാന്ധിയുടെ അഭിമുഖ വിഡിയോ പങ്കുവച്ചാണ് പ്രതിരോധം
ജസ്റ്റിസ് ഷായെ ഇന്ദിര വിമർശിക്കുന്ന വിഡിയോയാണ് അമിത് മാളവ്യ സമൂഹമാധ്യമത്തില്‍ പങ്ക് വച്ചത്..കോൺസുകാർ സ്വന്തം ഭൂതകാലം മറക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

 

നിഷികാന്ത് ദുബെയ്ക്കെതിരെ കോടതിയലക്ഷ്യ കേസിന് അനുമതി തേടി വീണ്ടും കത്ത്.സുപ്രീം കോടതി അഭിഭാഷകൻ ശിവ് കുമാർ ത്രിപാഠി അറ്റോർണി ജനറലിന് കത്തുനല്‍കി
ചീഫ് ജസ്റ്റിസിനെതിരായ പ്രസ്താവനയില്‍ കേസിന് അനുമതി തേടിയാണ് കത്ത് .ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്കെതിരെ നിഷികാന്ത് ദുബെ എംപി നടത്തിയ വിവാദ പരമാര്‍ശം ഇന്ന് സുപ്രീംകോടതിയിലുന്നയിക്കപ്പെട്ടേക്കും. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ ഓണ്‍ റെക്കോര്‍ഡ് അനസ് തന്‍വീര്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അറ്റോര്‍ണ്ണി ജനറലിന് കത്തയച്ചിട്ടുമുണ്ട്. സുപ്രീംകോടതിക്കെതിരായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്‍റെ പരാമര്‍ശത്തിനെതിരെയും മുതിര്‍ന്ന അഭിഭാഷകരടക്കം രംഗത്ത് വന്നിരുന്നു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി