പ്രണബ്മുഖർജി സ്മൃതികുടീരം കോൺ​ഗ്രസിനെതിരെ ആയുധമാക്കി ബിജെപി,നേതാക്കളെ മറക്കുന്നത് കോൺ​ഗ്രസിന്‍റെ ഡിഎന്‍എയില്‍

By Web Desk  |  First Published Jan 8, 2025, 1:05 PM IST

കോൺ​ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ്  പ്രവർത്തിക്കുന്നതെന്ന് ആക്ഷേപം


ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സ്മൃതി കുടീരത്തിനായി സ്ഥലം അനുവദിച്ച കേന്ദ്രസർക്കാർ നടപടി കോൺ​ഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കി ബിജെപി. തങ്ങളുടെ മഹാൻമാരായ നേതാക്കളെ മറക്കുന്നത് കോൺ​ഗ്രസിന്റെ ഡിഎൻഎയിൽ ഉള്ളതാണെന്നും, കോൺ​ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും ദേശീയ വക്താവ് ഷഹ്സാദ് പൂനെവാല പറഞ്ഞു. അംബേ​ദ്കറും സർദാർ വല്ലഭായ് പട്ടേലും കോൺ​ഗ്രസിന്റെ ഈ മനോഭാവത്തിന് ഉദാഹരണമാണെന്നും പൂനെവാല വിമർശിച്ചു. കഴിഞ്ഞ ദിവസമാണ് പ്രണബ് മുഖർജിക്ക് രാജ്ഘട്ടിന് സമീപം രാഷ്ട്രീയ സ്മൃതിസ്ഥലിൽ സ്മാരകത്തിനായി കേന്ദ്രസർക്കാർ സ്ഥലം അനുവദിച്ചത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജി നന്ദി പറഞ്ഞു. അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗിന്റെ സ്മാരകത്തിനായി ഇനിയും സ്ഥലം നിശ്ചയിച്ചിട്ടില്ല.

പ്രണബ് മുഖർജിയോട് കോണ്‍ഗ്രസ് അനാദരവ് കാട്ടിയിട്ടില്ലെന്ന് മകൻ, കൊവിഡ് നിയന്ത്രണം ഉണ്ടായിരുന്നെന്ന് വിശദീകരണം

Latest Videos

click me!