ബിഹാറിലെ വ്യാജ മദ്യ ദുരന്തത്തിൽ മരണം 28 ആയി. 8 പേരുടെ കൂടി മരണം ഇന്ന് സ്ഥിരീകരിച്ചു.
പട്ന: ബിഹാറിലെ വ്യാജ മദ്യ ദുരന്തത്തിൽ മരണം 28 ആയി. 8 പേരുടെ കൂടി മരണം ഇന്ന് സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 13 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആകെ 79 പേരാണ് വ്യാജ മദ്യം കഴിച്ച് ചികിത്സ തേടിയതെന്നും, 30 പേർ ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയെന്നും അധികൃതർ അറിയിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ബിഹാർ സർക്കാർ ആവർത്തിച്ചു. ബിഹാറിൽ മദ്യ നിരോധനം സമ്പൂർണ പരാജയമാണെന്നും, മുഖ്യമന്ത്രിയുടെ തെറ്റായ നയങ്ങൾ കാരണമാണ് ദുരന്തമുണ്ടായതെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് വിമർശിച്ചു.