15 ദിവസത്തിനിടെ 10 പാലം പൊളിഞ്ഞ സംഭവത്തിൽ നടപടിയെടുത്ത് സർക്കാർ; എഞ്ചിനീയർമാർക്ക് കൂട്ട സസ്പെൻഷൻ

By Web TeamFirst Published Jul 5, 2024, 5:24 PM IST
Highlights

ജല വിഭവ വകുപ്പിലെ 11 എൻജിനീയർമാർക്കെതിരെ നടപടിയെടുത്തതായി അധികൃതർ അറിയിച്ചു

പാട്ന: ബിഹാറിലെ പാലങ്ങൾ പൊളിഞ്ഞു വീണ സംഭവത്തിൽ നടപടിയുമായി സർക്കാർ. പാലങ്ങൾ പൊളിഞ്ഞു വീണതുമായി ബന്ധപ്പെട്ട് എഞ്ചിനീയർമാർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ജല വിഭവ വകുപ്പിലെ എഞ്ചിനീയർമാർക്കെതിരെ കൂട്ട സസ്പെൻഷൻ നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ജല വിഭവ വകുപ്പിലെ 11 എൻജിനീയർമാർക്കെതിരെ നടപടിയെടുത്തതായി അധികൃതർ അറിയിച്ചു. 15 ദിവസത്തിനിടയിൽ 10 പാലം പൊളിഞ്ഞതോടെയാണ് എഞ്ചിനിയർമാർക്കെതിരെ കൂട്ട സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

പാക് അധീന കശ്മീരിൽ പാകിസ്ഥാനുമായി ചേർന്നുള്ള വൺ ബെൽറ്റ് റോഡ്; ചൈനക്ക് മുന്നറിയിപ്പുമായി മോദി

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!