ഈ ജോലി ഇനിയും തുടരാനാവില്ല: ഐപിഎസ് ഓഫീസറുടെ വൈകാരികമായ രാജിക്കത്ത്

By Web Team  |  First Published May 28, 2019, 9:25 PM IST

തെരഞ്ഞെടുപ്പിന് മുൻപ് രാജിവച്ചിരുന്നെങ്കിൽ അത് സംസ്ഥാന സര്‍ക്കാരിനെ സമ്മ‍ദ്ദത്തിലാക്കുമായിരുന്നു എന്ന് രാജിവച്ച  കെ അണ്ണാമലൈ ഐപിഎസ്


ബെംഗലുരു: ഒൻപത് വര്‍ഷത്തെ സേവനത്തിന് ശേഷം കറ കളഞ്ഞ സ‍ര്‍വീസ് ജീവിതം അവസാനിപ്പിക്കാൻ ഐപിഎസ് ഓഫീസര്‍ തീരുമാനിച്ചു. ക‍ര്‍ണ്ണാടക കേഡറിലെ ഐപിഎസ് ഓഫീസര്‍ കെ അണ്ണാമലൈയാണ് തന്റെ വൈകാരികമായ രാജിക്കത്ത് പുറത്തുവിട്ടത്. ഒരിക്കലും ആരാലും അഴിമതിക്കാരനെന്നോ കുറ്റവാളിയെന്നോ പേരുദോഷം കേൾപ്പിക്കാതെയാണ് ബെംഗലുരു സൗത്ത് ഡപ്യൂട്ടി പൊലീസ് കമ്മിഷണ‍ര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവച്ചത്.

മകന് നല്ലൊരു അച്ഛനാകാനും നല്ല കുടുംബസ്ഥനാകാനുമാണ് ഇനിയുള്ള കാലം ചിലവഴിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. മധുക‍ര്‍ ഷെട്ടിയെന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ താൻ അതീവ ദു:ഖിതനാണ്. മാസങ്ങൾക്ക് മുൻപ് കൈലാസ് മാനസസരോവരിലേക്ക് യാത്ര പോയപ്പോഴാണ് താൻ രാജിവയ്ക്കാനുള്ള തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഷെട്ടിയുടെ മരണത്തോടെ ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് മാറിയെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

undefined

താൻ രാഷ്ട്രീയ പ്രവര്‍ത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന പ്രചാരണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. ജോലിയിൽ നിന്ന് വിടുതൽ വാങ്ങിയ ശേഷം അടുത്ത ആറ് മാസം പൂര്‍ണ്ണമായും വിശ്രമിക്കും. പിന്നീട് കാർഷിക വൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇനിയുള്ള കാലം കര്‍ഷകനായി ജീവിക്കും. 

 

click me!