ജൂലായ് 24-നാണ് യുവതി ആദ്യം കൊവിഡ് മുക്തയായി ആശുപത്രി വിട്ടത്. എന്നാല്‍ ഓഗസ്റ്റ് അവസാന വാരത്തില്‍ യുവതിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു: ബെംഗളൂരുവില്‍ കൊവിഡ് ഭേദമായ യുവതിക്ക് ഒരു മാസത്തിനുള്ളില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചു. 27- കാരിക്കാണ് രോഗം വന്ന് നെഗറ്റീവ് ആ ശേഷം വീണ്ടും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ ഇത് ആദ്യ സംഭവമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ജൂലൈയില്‍ യുവതിക്ക് ആദ്യം കൊവിഡ് പോസിറ്റീവ് ആയിരുന്നു.
പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ചികിത്സയ്ക്ക് ശേഷം നടത്തിയ പരിശോധനയില്‍ നെഗറ്റീവാകുകയും രോഗമുക്തി നേടുകയും ചെയ്തു. എന്നാല്‍ ഒരു മാസത്തിന് ശേഷം വീണ്ടും യുവതിക്ക് രോഗ ലക്ഷണങ്ങളുണ്ടായി. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ജൂലായ് 24-നാണ് യുവതി ആദ്യം കൊവിഡ് മുക്തയായി ആശുപത്രി വിട്ടത്. എന്നാല്‍ ഓഗസ്റ്റ് അവസാന വാരത്തില്‍ യുവതിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രണ്ടു തവണയും അവര്‍ക്ക് രോഗം ഗുരുതരമായിരുന്നില്ലെന്ന് ബെംഗളുരു ഫോര്‍ടിസ് ആശുപത്രിയിലെ ഡോക്ടര്‍ പ്രതിക് പാട്ടീല്‍ പറഞ്ഞു. അണുബാധയ്ക്ക് ശേഷം യുവതിക്ക് പ്രതിരോധ ശേഷി വികസിക്കാത്തതിനാലാകാം ഇങ്ങനെ ഇങ്ങനെ സംഭവിച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.