രണ്ട് ദിവസത്തെ ഭീകരാവസ്ഥയ്ക്ക് ശേഷം തിരിച്ചെത്തിയെന്നാണ് ബര്‍ഖ പറയുന്നത്. യൂട്യൂബ് ടീമിനും, ഒപ്പം നിന്ന സോഷ്യല്‍ മീഡിയയിലെ പിന്തുണയ്ക്കും ബര്‍ഖ നന്ദി പറയുന്നുണ്ട്.
ദില്ലി: മാധ്യമപ്രവർത്തക ബർഖ ദത്ത് നടത്തുന്ന ഡിജിറ്റൽ മാധ്യമസ്ഥാപനം മോജോ സ്റ്റോറിയുടെ യൂട്യൂബ് ചാനലിനെതിരെ സൈബര്‍ ആക്രമണത്തില്‍ നഷ്ടപ്പെട്ടുവെന്ന് കരുതിയ യൂട്യൂബ് അക്കൌണ്ട് വീണ്ടെടുത്തു. അക്കൌണ്ടിലെ മുഴുവന്‍ വീഡിയോയും സുരക്ഷിതമാണെന്ന് ട്വിറ്റര്‍ വീഡിയോയിലൂടെ ബര്‍ഗ അറിയിച്ചു.
തിങ്കളാഴ്ചയാണ് തങ്ങളുടെ സ്ഥാപനത്തിന്‍റെ യൂട്യൂബ് അക്കൌണ്ട് സൈബര്‍ ആക്രമണത്തിന് വിധേയമായത്എന്ന് ബര്‍ഖഅറിയിച്ചത്. മോജോ സ്റ്റോറിയുടെ സ്ഥാപകയും എഡിറ്ററുമായ ബർഖ ദത്ത് ഹാക്കര്‍മാര്‍ യൂട്യൂബ് ചാനലിന്‍റെ നിയന്ത്രണം ഏറ്റെടുത്തത് മുതല്‍ ചാനല്‍ മരവിപ്പിക്കാൻ യൂട്യൂബിനോട് പലതവണ അഭ്യര്‍ത്ഥിച്ചെന്നും എന്നാല്‍ അവര്‍ നടപടി എടുത്തില്ലെന്നും, ഇപ്പോള്‍ അക്കൌണ്ടിലെ മുഴുവന്‍ വീഡിയോയും നഷ്ടപ്പെട്ടുവെന്നും ട്വീറ്റില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്താം എന്നാണ് യൂട്യൂബ് പറയുന്നത് എന്നും ബര്‍ഖ പറഞ്ഞിരുന്നു.
രണ്ട് ദിവസത്തെ ഭീകരാവസ്ഥയ്ക്ക് ശേഷം തിരിച്ചെത്തിയെന്നാണ് ബര്‍ഖ പറയുന്നത്. യൂട്യൂബ് ടീമിനും, ഒപ്പം നിന്ന സോഷ്യല്‍ മീഡിയയിലെ പിന്തുണയ്ക്കും ബര്‍ഖ നന്ദി പറയുന്നുണ്ട്.
Harrowing & horrible 2 days as hackers took over & removed all 11,000 videos of our work. Felt violated & cried a lot but thanks to we are finally back ! THANK YOU ALL OF YOU FOR YOUR SUPPORT. Details below & Back to Work here: https://t.co/Qqrp8sxCBR pic.twitter.com/ZBz3mdpQEe
— barkha dutt (@BDUTT)ഇന്ത്യയിലെ കോവിഡ് -19 കാലത്തെ മൂന്ന് വർഷത്തെ റിപ്പോർട്ടേജ് ഉൾപ്പെടെ നാല് വർഷത്തിലേറെയായി മോജോ സ്റ്റോറിയില്‍ വന്ന 11,000 വീഡിയോകൾ ഈ ചാനലില്‍ ഉണ്ടായിരുന്നത്. ഇത് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ ബര്‍ഖ. "നാല് വർഷത്തെ രക്തം, അദ്ധ്വാനം, വിയർപ്പ്, കണ്ണീർ... എല്ലാം പോയി. എന്റെ ഹൃദയം തകർന്നിരിക്കുന്നു. എന്റെ ഹൃദയത്തിലൂടെ ആരോ കത്തി ഇറക്കിയതായി എനിക്ക് തോന്നുന്നു, എനിക്ക് ഇപ്പോള്‍ ഇതേ പറയാന്‍ കഴയൂ." - ബർഖ ദത്ത് തിങ്കളാഴ്ച പറഞ്ഞത്.
"വല്ല്യചന്ദനാദി ഓർമ്മകുറവിന് ബെസ്റ്റാ": പ്രിയ വാര്യര്‍ക്കെതിരെ ഒമര്‍ ലുലു
എഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം