50 മില്ലി സാനിറ്റൈസറിന് ഡെറ്റോള്‍ 82 രൂപ ഈടാക്കുമ്പോള്‍ പതഞ്ജലി120 മില്ലി സാനിറ്റൈസര്‍ 55 രൂപയ്ക്ക് നല്‍കുന്നു. രാജ്യത്തെ കൊള്ളയടിക്കുന്നത് തടയാന്‍ പതഞ്ജലി സ്വന്തമാക്കൂവെന്നായിരുന്നു ബാബാ രാം ദേവിന്‍റെ ട്വീറ്റ്.
ദില്ലി: വന്‍ വിലകുറവില്‍ സാനിറ്റൈസര്‍ വിപണിയിലെത്തിച്ച് ബാബാരാംദേവ്. പതഞ്ജലിയുടെ സാനിറ്റൈസറിന്‍റേയും ഡെറ്റോളിന്‍റെ സാനിറ്റൈസറിന്‍റേയും വില താരതമ്യം ചെയ്ത് നടത്തിയ ബാബാ രാം ദേവിന്‍റെ ട്വീറ്റിന്റെ പേരില്‍ ട്വിറ്ററില്‍ തമ്മിലടി. 50 മില്ലി സാനിറ്റൈസറിന് ഡെറ്റോള്‍ 82 രൂപ ഈടാക്കുമ്പോള്‍ പതഞ്ജലി120 മില്ലി സാനിറ്റൈസര്‍ 55 രൂപയ്ക്ക് നല്‍കുന്നു. സ്വദേശി ഉത്പന്നം സ്വന്തമാക്കൂ. വിദേശ കമ്പനികള്‍ക്ക് ഇന്ത്യ ഒരു വ്യാപാര മേഖല മാത്രമാണ്. എന്നാല്‍ പതഞ്ജലിക്ക് ഇന്ത്യ വീടാണ്. രാജ്യത്തെ കൊള്ളയടിക്കുന്നത് തടയാന്‍ പതഞ്ജലി സ്വന്തമാക്കൂവെന്നായിരുന്നു ബാബാ രാം ദേവിന്‍റെ ട്വീറ്റ്. വില താരതമ്യം ചെയ്തുകൊണ്ടുള്ള രണ്ട് ഉല്‍പന്നങ്ങളുടെ ചിത്രമടക്കമായിരുന്നു ട്വീറ്റ്.
कंपनी 50 ml सैनिटाइजर 82 ₹में 😢
और पतंजलि का
2 गुना से ज्यादा 120ml सिर्फ 55₹ में!!
आप खुद निर्णय कर लीजिए लेना कौनसा है??👌
स्वदेशी अपनाओ,
देश बचाओ l👍
विदेशी कंपनियों केलिए भारत एक बाजार है,
लेकिन के लिए भारत परिवार है..
देश को लूट से बचाएं, पतंजलि अपनाएं। pic.twitter.com/i40b9cfmhL
എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ട്വീറ്റിനെതിരെയും ബാബാ രാംദേവിനേയും പതഞ്ജലിയേയും പിന്തുണച്ച് നിരവധിപ്പേര്‍ എത്തി. ഇതോടെയാണ് ട്വിറ്റര്‍ പടക്കളമായത്. പതഞ്ജലിയുടെ സാനിറ്റൈസറിന് ഗുണമുണ്ടോയെന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ പ്രതികരണം കൂടിയായതോടെ പരസ്യം വൈറലായി. പതഞ്ജലിയുടെ ഉല്‍പന്നങ്ങള്‍ക്ക് വിശ്വാസ്യതയില്ലെന്ന ആരോപണത്തിന് ഉപയോഗിച്ച് നോക്കൂ എന്നാണ് പ്രതികരണം. രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള അവസരമായി കണ്ട് പതഞ്ജലിയുടെ സാനിറ്റൈസര്‍ വാങ്ങണമെന്നും നിരവധിപ്പേര്‍ ആവശ്യപ്പെടുന്നുണ്ട്.
डिटॉल का ही लेना है बाबा जी हमे।
क्योंकि उसकी विश्वनीयता आपसे ज्यादा है।
आप 2013 मे कालाधन आने का बोले थे अभी तक नही आया तो आप तो झूट बोलते हो। तो आपके प्रोडक्ट पर कैसे भरोषा करें हम
पतंजलि के लिए अगर देश एक परिवार है तो परिवार के साथ कौन धंधा करता है बे।
वैसे यह परिवार अभी संकट मैं तब तो तुम्हे सेनिटाइजर मुफ्त में ही देना चाहिए बाबा। ईस से अच्छा मौक़ा नही मिलेंगा देश भक्ति दिखानेका।