ഷവർമ കഴിച്ചു, പിന്നാലെ ഛർദിച്ച് കുഴഞ്ഞുവീണു; ഒരാഴ്ചയായി ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു, സംഭവം ചെന്നൈയിൽ

By Web Team  |  First Published Sep 20, 2024, 10:59 AM IST

22കാരിയായ സ്വകാര്യ സ്കൂളിലെ അധ്യാപിക ശ്വേതയാണ് മരിച്ചത്. മരണ കാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്


ചെന്നൈ: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ചെന്നൈ സ്വദേശിയായ 22കാരിയായ സ്വകാര്യ സ്കൂളിലെ അധ്യാപിക ശ്വേതയാണ് മരിച്ചത്. ഷവർമ കഴിച്ചതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. 

ചെന്നൈയിലെ നൂമ്പാൽ സ്വദേശിയായ ശ്വേത ഒരാഴ്ച മുൻപാണ് പ്രദേശത്തെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റിൽ നിന്ന് ഷവർമ കഴിച്ചത്. സഹോദരനും ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം മീൻ കറിയും കഴിച്ചു. അന്ന് രാത്രി തന്നെ ശ്വേത ഛർദ്ദിക്കുകയും ബോധരഹിതയാവുകയും ചെയ്തു. വീട്ടുകാർ ഉടൻ തന്നെ പോരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ നില മെച്ചപ്പെടാത്തതിനെ തുടർന്ന് ചൊവ്വാഴ്ച  ഗവണ്‍മെന്‍റ് സ്റ്റാൻലി ആശുപത്രിയിൽ എത്തിച്ചു. ബുധനാഴ്ചയാണ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. 

Latest Videos

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശ്വേത കഴിച്ച ഷവർമയാണോ മരണ കാരണമെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് മധുരവോയൽ പൊലീസ് അറിയിച്ചു. 

എമർജൻസി വാർഡിൽ ചെരിപ്പിടരുതെന്ന് പറഞ്ഞ ഡോക്ടറെ വളഞ്ഞിട്ട് തല്ലി, രോഗി ശ്രമിച്ചിട്ടും തടയാനായില്ല; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!