സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ആസ്ട്രാസെനേക നോട്ടീസ് അയച്ചു. വാക്സിന്‍ കയറ്റുമതി വൈകിക്കുന്നുവെന്ന് കാണിച്ചാണ് കമ്പനി നോട്ടീസ് നല്‍കിയത്
ദില്ലി: കൊവിഷീല്‍ഡ് നിര്‍മ്മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ആസ്ട്രാസെനേക നോട്ടീസ് അയച്ചു. വാക്സിന്‍ കയറ്റുമതി വൈകിക്കുന്നുവെന്ന് കാണിച്ചാണ് കമ്പനി നോട്ടീസ് നല്‍കിയത്. ആസ്ട്രാസെനേകയുടെ പങ്കാളിത്തത്തോടെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട വാക്സിന്‍ നിര്‍മ്മാണം നടത്തുന്നത്.
കൊവിഷീല്‍ഡ് വിദേശത്തേക്ക് അയക്കുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ നിര്‍മിത വാക്സിനുകളില്‍ ആദ്യ അവകാശവാദം ഉന്നയിക്കാനും ഇന്ത്യക്ക് അധികാരമുണ്ട്. ഇത് വിദേശത്ത് അവതരിപ്പിക്കുന്നതില്‍ പ്രതിസന്ധി നിലനില്‍ക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനെവാല പറഞ്ഞു.