മുതിർന്ന ബിജെപി നേതാവിനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായി, വനിതാ നേതാവ് ജീവനൊടുക്കിയ നിലയിൽ

By Web Team  |  First Published Aug 12, 2023, 4:39 PM IST

ബിജെപി കിസാന്‍ മോര്‍ച്ചയിലെ മുതിര്‍ന്ന നേതാവിനൊപ്പമുള്ള ഇന്ദ്രാണിയുടെ സ്വകാര്യചിത്രങ്ങളാണ് പുറത്തായത്. ഇരുവരും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.


ഗുവാഹാട്ടി: അസ്സമിൽ ബി ജെ പി വനിതാനേതാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ബി ജെ പി നേതാവും കിസാന്‍ മോര്‍ച്ച സെക്രട്ടറിയുമായ ഇന്ദ്രാണി തഹ്ബില്‍ദാറിനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ബിജെപിയിലെ മുതിര്‍ന്ന നേതാവിനൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ സോഷ്യൽ മീഡിയയിഷ പ്രചരിച്ചതിന് പിന്നാലെയാണ്  ഇന്ദ്രാണിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വനിതാ നേതാവിന്‍റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ഇവർ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് സൂചന.

ബിജെപി കിസാന്‍ മോര്‍ച്ചയിലെ മുതിര്‍ന്ന നേതാവിനൊപ്പമുള്ള ഇന്ദ്രാണിയുടെ സ്വകാര്യചിത്രങ്ങളാണ് പുറത്തായത്. ഇരുവരും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇന്ദ്രാണിയും ഇവരുടെ  വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കിസാന്‍ മോര്‍ച്ചയിലെ  മുതിര്‍ന്ന നേതാവും തമ്മില്‍ ഏറെ നാളായിഅടുപ്പത്തിലായിരുന്നു എന്ന്  പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Latest Videos

ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ ആരോപണങ്ങള്‍ ഉയർന്നിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഇന്ദ്രാണിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. അമിതമായ അളവില്‍ മരുന്ന് കഴിച്ചാണ് യുവതി ജീവനൊടുക്കിയതെന്നാണ്  പൊലീസിന്റെ സംശയം. അതേ സമയം  ഇന്ദ്രാണിയുടെ മരണത്തിന് പിന്നാലെ ബിജെപി നേതാവ് ഒളിവില്‍പോയതായാണ് വിവരം.  

വനിതാ നേതാവിന്‍റെ മരണത്തിൽ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തായി  സെന്‍ട്രല്‍ ഗുവാഹാട്ടി ഡി.സി.പി. ദീപക് ചൗധരി പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെണ്.  അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇവരുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തായത്  ഇതുവരെ പൊലീസില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല.  എല്ലാവശങ്ങളും പൊലീസ് പരിശോധിക്കുമെന്നും ദീപക് ചൗധരിന മാധ്യമങ്ങളോട് പ്രതികരിച്ചു. 

Read More :  അരൂരിൽ നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് കയറി, സ്കൂട്ടർ നിന്ന് കത്തി, പിന്നെ നടന്നത് അത്ഭുതം !

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

tags
click me!