ഓഫീസിലും വസതിയിലുമായി 10 സ്റ്റാഫുകൾക്ക് കൊവിഡ്; സന്ദർശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി അശോക് ​ഗെ‍ഹ്‍ലോട്ട്

By Web Team  |  First Published Aug 28, 2020, 9:45 AM IST

മുൻകരുതൽ എന്ന നിലയിലാണ് സന്ദർശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. 
 


ജയ്പൂർ: സന്ദർശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്‍ലോട്ട്. ഓഫീസിലും വസതിയിലും പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ  തുടർന്നാണ് ഈ തീരുമാനം. ക്ലർക്കുമാർ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒൻപത് സ്റ്റാഫുകൾക്കും വസതിയിലെ സ്റ്റാഫുകളിലൊരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. മുൻകരുതൽ എന്ന നിലയിലാണ് സന്ദർശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. 

മുഖ്യമന്ത്രിയെ കാണാൻ ആ​ഗ്രഹിക്കുന്നവർ സിഎംഒയിലെയും വസതിയിലെയും സുരക്ഷാ ഉദ്യോ​ഗസ്ഥരുമായും മറ്റ് ഉദ്യോ​ഗസ്ഥരുമായും ബന്ധപ്പെടണം. സന്ദർശകരുടെ സുരക്ഷയും മുൻനിർത്തി എല്ലാ മീറ്റിം​ഗുകളും ​ഗെഹ്‍ലോട്ട് റദ്ദാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതിയിൽ തീരുമാനിച്ചിരുന്ന മന്ത്രിസഭാ യോ​ഗവും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ ഔദ്യോ​ഗികമായി അറിയിപ്പുകളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലെയും വസതിയിലെയും കൊവിഡ് സ്ഥിരീകരണമാണ് കൂടിക്കാഴ്ചകൾ റദ്ദാക്കാൻ കാരണമായെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
 

Latest Videos

click me!