ലോക്ക്ഡൗണിനെ തുടര്‍ന്ന് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന് 1300കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.
ദില്ലി: മെട്രോ സര്‍വീസ് ഘട്ടം ഘട്ടമായി പുനരാരംഭിക്കാന്‍ കേന്ദ്രത്തോട് അനുമതി തേടിയതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലിയിലെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെയാണ് കേന്ദ്രത്തിനു മുന്നില്‍ ദില്ലി ഈ ആവശ്യം വച്ചത്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ സര്‍വീസ് പുനഃരാരംഭിക്കാന്‍ തയാറെന്ന് ദില്ലി മെട്രോ റയില്‍ കോര്‍പറേഷനും അറിയിച്ചു. തലസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമായെന്നും മെട്രോ സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്രം അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും കെജ്രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന് 1300കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. ഞായറാഴ്ച ദില്ലിയില്‍ 1450 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1.61 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4300 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.