പീരങ്കി കൊണ്ടുള്ള വെടിവെപ്പിനിടെ പിന്നിലേക്ക് തെറിച്ചുവീണു; ഗുരുതര പരിക്കേറ്റ സൈനികൻ മരിച്ചു

By Web Team  |  First Published Dec 18, 2024, 8:39 AM IST

വാരിയെല്ലുകൾക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. 


ബികാനീ‌ർ: സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാൻ മരിച്ചു. ബികാനീറിലെ മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിലുണ്ടായ അപകടത്തിൽ ഹവിൽദാർ ചന്ദ്ര പ്രകാശ് പട്ടേൽ എന്ന സൈനികനാണ് മരിച്ചത്. 31 വയസുകാരനായ അദ്ദേഹം മിർസാപൂർ സ്വദേശിയാണ്.

മൂന്ന് ദിവസം മുമ്പാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഫയറിങ് റേഞ്ചിലെ ഈസ്റ്റ് ഫീൽഡിൽ പീരങ്കി കൊണ്ട് വെടിവെയ്ക്കുന്നതിനിടെയാണ് സംഭവം. വെടിവെച്ചയുടൻ പീരങ്കി പിന്നിലേക്ക് തെറിക്കുകയും ഇതിന്റെ ആഘാതത്തിൽ ചന്ദ്ര പ്രകാശ് പട്ടേൽ അദ്ദേഹത്തിന് പിന്നിലുണ്ടായിരുന്ന ഒരു വാഹനത്തിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു.

Latest Videos

undefined

വാഹനത്തിന്റെ ബോഡിയിൽ ഇടിച്ചുള്ള വീഴ്ചയുടെ ആഘാതത്തിൽ വാരിയെല്ലുകൾക്ക് സാരമായ പരിക്കേറ്റിരുന്നു. ഉടനെ തന്നെ സൂരത്ഗർ ആർമി ആശുപത്രിയിൽ എത്തിച്ചു. അവിടെ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു. 199 മീഡിയം ആർട്ടിലറി റെജിമെന്റ് അംഗമായ ചന്ദ്ര പ്രകാശ് പട്ടേൽ 13 വർഷമായി സൈന്യത്തിൽ സേനവമനുഷ്ഠിക്കുകയാണ്.

Read also: അജിത് ഡോവൽ ചൈനയിൽ; അതിർത്തി പ്രശ്നത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ഇന്ന് ചർച്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!