അണ്ണാ സർവകലാശാല ബലാത്സം​ഗ കേസ്: 'എഫ്ഐആർ ചോർന്നത് പൊലീസിന്റെ കയ്യിൽ നിന്ന്': പൊലീസിനെതിരെ മദ്രാസ് ഹൈക്കോടതി

By Web Desk  |  First Published Dec 27, 2024, 9:08 PM IST

ചെന്നൈ അണ്ണാ സർവകലാശാല ബലാത്സം​ഗ കേസിൽ ചെന്നൈ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി. 


ചെന്നൈ: ചെന്നൈ അണ്ണാ സർവകലാശാല ബലാത്സം​ഗ കേസിൽ ചെന്നൈ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി. കേസിന്റെ എഫ്ഐആർ ചോർന്നത് പൊലീസിന്റെ കൈയിൽ നിന്നെന്ന് കോടതി വിമർശിച്ചു. പെൺകുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന് ഉത്തരവാദി സർക്കാരാണ്. പൊലീസിന് ക്യാംപസിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും അതേ സമയം പ്രതിക്ക് പൂർണസ്വാതന്ത്യം നൽകിയിരിക്കുകയാണെന്നും കോടതി രൂക്ഷഭാഷയിൽ പ്രതികരിച്ചു. കേസിൽ ഇന്ന് നടന്ന വാദത്തിലായിരുന്നു കോടതിയുടെ നിരീക്ഷണം. 
 
ക്യാമ്പസിൽ ദുരനുഭവം നേരിട്ട പെൺകുട്ടികൾ ഉണ്ടെങ്കിൽ മുന്നോട്ടുവരണം എന്ന് കോടതി പറഞ്ഞു. 10 വർഷമായി പ്രതി ക്യാമ്പസിൽ കയറിയിറങ്ങുന്നു. എന്തെല്ലാം സംഭവിച്ചിട്ടുണ്ടാകുമെന്ന് ആർക്കറിയാം എന്നും കോടതി ചോദിച്ചു. സദാചാര പോലീസ് കളിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. പെൺകുട്ടിയെ കുറിച്ച് മോശമായി സംസാരിക്കാൻ ആർക്കും അവകാശമില്ല. പുരുഷ സുഹൃത്തിനൊപ്പം സമയം ചിലവിടുന്നത് അവളുടെ അവകാശമാണ്. ആൺകുട്ടികൾ പെൺകുട്ടികൾക്കൊപ്പം പോകരുതെന്ന് സർവകലാശാലയ്ക്ക് പറയാനാകില്ല. സ്ത്രീസ്വാതന്ത്ര്യത്തെ കുറിച്ച് അസംബന്ധ പരാമർശങ്ങൾ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ നാളെയും വാദം തുടരും.

Latest Videos

click me!