2026 മാർച്ചോടെ രാജ്യത്ത് നക്സലിസം അവസാനിപ്പിക്കും, ഛത്തീസ്ഗഡിൽ 9 സൈനികരുടെ വീരമൃത്യു അതീവ ദുഖകരം; അമിത് ഷാ

By Web Desk  |  First Published Jan 6, 2025, 7:43 PM IST

ജനുവരി മൂന്ന് മുതൽ ബീജാപൂർ-നാരായണപൂർ മേഖലകളിൽ മാവോയിസ്റ്റുകൾക്കെതിരെ കർശന പരിശോധന സംസ്ഥാന പൊലീസിന്റെ ഭാഗമായ ജില്ലാ റിസർവ് ഗാർഡ് തുടങ്ങിയിരുന്നു. ഇന്നത്തെ  ഓപ്പറേഷൻ പൂർത്തിയാക്കിയ ശേഷം തിരികെ ക്യാമ്പിലേക്ക് വരികയായിരുന്ന ജവാന്മാർക്ക് നേരെയാണ് ആക്രമണം നടന്നത്.


ദില്ലി:  രാജ്യത്ത്  2026 മാർച്ചോടെ നക്സലിസം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡിൽ സുരക്ഷസേനയ്ക്ക് നേരെ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു അമിത്ഷാ. ബിജാപൂരിൽ ഐഇഡി സ്ഫോടനത്തിൽ  സൈനികർ കൊല്ലപ്പെട്ട വാർത്തയിൽ  അതീവ ദുഃഖിതനാണ്. ധീരരായ സൈനികരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഛത്തീസ് ഗഡിൽ സുരക്ഷസേനയ്ക്ക് നേരെ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ ഒൻപത് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ജവാന്മാർ സഞ്ചരിച്ച വാഹനം കുഴിബോംബുകൾ ഉപയോഗിച്ച് മാവോയിസ്റ്റുകൾ തകർക്കുകയായിരുന്നു.

ജനുവരി മൂന്ന് മുതൽ ബീജാപൂർ-നാരായണപൂർ മേഖലകളിൽ മാവോയിസ്റ്റുകൾക്കെതിരെ കർശന പരിശോധന സംസ്ഥാന പൊലീസിന്റെ ഭാഗമായ ജില്ലാ റിസർവ് ഗാർഡ് തുടങ്ങിയിരുന്നു. ഇന്നത്തെ  ഓപ്പറേഷൻ പൂർത്തിയാക്കിയ ശേഷം തിരികെ ക്യാമ്പിലേക്ക് വരികയായിരുന്ന ജവാന്മാർക്ക് നേരെയാണ് ആക്രമണം നടന്നത്. രണ്ട് വാഹനങ്ങളിലായി സഞ്ചരിക്കുന്നതിനിടെയാണ് കുഴിബോംബ് സ്ഫോടനം നടന്നത്. ബീജാപൂരിലെ അംബേലി ഗ്രാമത്തിലെ വനമേഖലയിലെ റോഡിലാണ് മാവോയിസ്റ്റുകൾ കുഴിബോംബ് സ്ഥാപിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച ഈ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയിലെ നാല് മാവോയിസ്റ്റുകളെ സൈന്യം വധിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് ഇന്നത്തെ ആക്രമണമത്തെ സുരക്ഷ സേന വിലയിരുത്തുന്നത്. 

Latest Videos

വാഹനം ഇതിന് മുകളിൽ കയറിയതോടെ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ ഒരു വാഹനം പൂർണ്ണമായി തകർന്നു. ജവാന്മാരുടെ ശരീരം ചിതറി പോയി. ഇരുപത് ജവാന്മാരാണ്  സ്ഫോടനത്തിൽ അകപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. വോയിസ്റ്റുകൾക്കെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്നും കർശന നടപടിയുണ്ടാകുമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പറഞ്ഞു. 2026 ഓടെ മാവോയിസത്തെ പൂർണ്ണമായും തുടച്ചു  നീക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രഖ്യാപിച്ചത്. അത് നടപ്പിലാക്കാൻ ഏതറ്റം വരെയും പോകുമെന്ന് വിഷ്ണു ദേവ് സായി പറഞ്ഞു. 

Read More : ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർക്ക് വീരമൃത്യു, സ്ഫോടനത്തിൽ സൈനിക വാഹനം പൊട്ടിച്ചിതറി

click me!