ആകാശവാണിയെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച അവതാരകനാണ് വിടപറഞ്ഞത്. അമ്പതിനായിരത്തോളം റേഡിയോ പരിപാടികളുടെ ഭാഗമായി. സിനിമകളിൽ സഹനടനായും ഡബ്ബിംങ് ആറ്ട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.
മുംബൈ : പ്രശസ്ത റേഡിയോ അവതാരകൻ അമീൻ സയാനി (91 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മകൻ രജിൽ സയാനിയാണ് മരണവിവരം പുറത്തുവിട്ടത്. ആകാശവാണിയിലെ ഗീത് മാല പരിപാടിയിലൂടെയാണ് അമീൻ സയാനി ശ്രദ്ധേയനായത്. ആകാശവാണിയെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച അവതാരകനാണ് വിടപറഞ്ഞത്. അമ്പതിനായിരത്തോളം റേഡിയോ പരിപാടികളുടെ ഭാഗമായി. സിനിമകളിൽ സഹനടനായും ഡബ്ബിംങ് ആറ്ട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. സംസ്കാരം നാളെ നടക്കുമെന്ന് കുടുംബാഗങ്ങൾ അറിയിച്ചു.'
യുവാക്കളെ കിട്ടാനില്ല; 1295 വര്‍ഷം പഴക്കമുള്ള 'നഗ്ന പുരുഷന്മാ'രുടെ ഉത്സവത്തിന് തിരശീല വീഴുന്നു
undefined