ദില്ലിയിൽ കൊവിഡ് നിയന്ത്രണത്തിന്‍റെ ഉത്തരവാദിത്തം അമിത് ഷായിലേക്ക്, ഇന്ന് സർവകക്ഷിയോഗം

By Web Team  |  First Published Jun 15, 2020, 6:48 AM IST

500 ഐസൊലേഷൻ കോച്ചുകൾ തയ്യാറാക്കാൻ റെയിൽവേയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. 10 മുതൽ 49 വരെ കിടക്കകളുള്ള എല്ലാ നഴ്സിങ് ഹോമുകളിലും കൊവിഡ് ചികിത്സയ്ക്ക് സർക്കാർ അനുമതി നൽകി


ദില്ലി: ദില്ലിയിൽ കൊവിഡ് വൈറസ് നിയന്ത്രണത്തിന്‍റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ചുചേർത്ത സർവകക്ഷിയോഗം ഇന്ന് ചേരും. അടുത്ത രണ്ട് ദിവസം കൊവിഡ് പരിശോധന ഇരട്ടിയാക്കാനാണ് സർക്കാർ നിർദേശം. ഇതിന് ശേഷം മൂന്നിരട്ടിയാക്കും. 500 ഐസൊലേഷൻ കോച്ചുകൾ തയ്യാറാക്കാൻ റെയിൽവേയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. 10 മുതൽ 49 വരെ കിടക്കകളുള്ള എല്ലാ നഴ്സിങ് ഹോമുകളിലും കൊവിഡ് ചികിത്സയ്ക്ക് സർക്കാർ അനുമതി നൽകി. കെജ്‍രിവാൾ സർക്കാർ രോഗം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന പ്രചരണം വ്യാപകമാകുന്നതിനിടെയാണ് കേന്ദ്രത്തിന്‍റെ ഇടപെടൽ.
 

click me!