നൂപുർ ശർമയുടെ തലവെട്ടാൻ ആഹ്വാനം: അജ്മീർ ദർ​ഗ ഖാദിം അറസ്റ്റിൽ 

By Web Team  |  First Published Jul 15, 2022, 6:10 PM IST

അജ്മീറിലെ നിസാം ഗേറ്റിൽ നടന്ന യോ​ഗത്തിൽ മൂവായിരത്തോളം തടിച്ചുകൂടിയതായി പൊലീസ് പറഞ്ഞു. ജനക്കൂട്ടത്തെ പ്രകോപിപ്പിക്കാൻ ഉച്ചഭാഷിണിയിലൂടെ തലവെട്ടാനാഹ്വാനം ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു.


ഹൈദരാബാദ്/ജയ്പൂർ: ബിജെപി മുൻ വക്താവ് നൂപുർ ശർമക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് അജ്മീർ പോലീസ് കേസെടുത്ത അജ്മീർ ദർഗ ഖാദിം ഗോഹർ ചിഷ്തിയെ ഹൈദരാബാദിലെ ബീഗം ബസാറിൽ നിന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. തെലങ്കാന പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. പുരോഹിതന് അഭയം നൽകിയ വള വിൽപ്പനക്കാരനായ മുനാവറിനെയും കസ്റ്റഡിയിലെടുത്തു. 

ഹൈദരാബാദിൽ നിന്ന് ചിഷ്തിയെ ജയ്പൂരിലേക്ക് കൊണ്ടുപോയതായി ഐജി (അജ്മീർ) രൂപീന്ദർ സിംഗ് പറഞ്ഞു. അവിടെ നിന്ന് നേരെ അജ്മീറിലേക്ക് കൊണ്ടുപോകും.  ​​മുനാവറിനെയും രാജസ്ഥാനിലേക്ക് കൊണ്ടുപോയി. ഒരു ഡസനോളം പൊലീസ് സംഘങ്ങൾ പല നഗരങ്ങളിലായി ഇയാൾക്കായുള്ള തിരച്ചിലിലായിരുന്നു. ജൂൺ 17 ന് നടന്ന യോ​ഗത്തിൽ ചിഷ്തി തലവെട്ടാൻ ആഹ്വാനം നൽകിയെന്നാണ് കേസ്. ജൂൺ 25നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 

Latest Videos

undefined

Read more: ഉദയ്പൂർ കൊലപാതകം; രാജ്യത്ത് 'താലിബാൻ മനോഭാവം' ഇന്ത്യൻ മുസ്ലിംകൾ അനുവദിക്കില്ലെന്ന് അജ്മീർ ദർഗ തലവൻ

ജൂൺ 16 ന് ന‌ടന്ന യോ​ഗത്തിലും ഇയാൾ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചെന്നും പറയുന്നു. കേസിലെ നാല് പ്രതികളായ ഫഖർ ജമാലി, താജിം സിദ്ദിഖി, മൊയിൻ, റിയാസ് ഹസൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിതെന്ന് ദർ​ഗ എസ്എച്ച്ഒ  ദൽബീർ സിംഗ് പറഞ്ഞു. അജ്മീറിലെ നിസാം ഗേറ്റിൽ നടന്ന യോ​ഗത്തിൽ മൂവായിരത്തോളം തടിച്ചുകൂടിയതായി പൊലീസ് പറഞ്ഞു. ജനക്കൂട്ടത്തെ പ്രകോപിപ്പിക്കാൻ ഉച്ചഭാഷിണിയിലൂടെ തലവെട്ടാനാഹ്വാനം ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. ഇയാൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

Read more:  നുപു‍ർ ശർമയ്ക്ക് എതിരായ കോടതി പരാമ‍ർശം; യോജിപ്പില്ലെന്ന സൂചന നൽകി കേന്ദ്ര നിയമ മന്ത്രി

ഉദയ്പുർ കൊലപാതകം: 'പ്രതിയുമായുള്ള ബന്ധം ബിജെപി വിശദീകരിക്കണം'; ആരോപണവുമായി അശോക് ​ഗെഹ്ലോട്ട്

ജയ്പൂർ: ഉദയ്പൂർ കൊലപാതകക്കേസിലെ പ്രതികൾക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ ബിജെപി നേതാക്കൾ വിശദീകരണം നൽകണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഉദയ്പൂർ തലവെട്ടൽ കേസിലെ ഒരു പ്രതിക്ക് ബിജെപിയുമായുള്ള ബന്ധം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മറ്റൊരു മുസ്ലീം വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാടക സ്ഥലത്താണ് പ്രതി താമസിച്ചിരുന്നതെന്ന് അടുത്തിടെ കണ്ടെത്തി. ഇവർ വാടക നൽകുന്നില്ലെന്ന് ആരോപിച്ച് വീട്ടുടമ പൊലീസിനെ സമീപിച്ചു. എന്നാൽ പൊലീസ് അന്വേഷിക്കുന്നതിന് മുമ്പ് തന്നെ, താമസക്കാർ ബിജെപി പ്രവർത്തകരാണെന്നും പാർട്ടി പ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും ബിജെപി പ്രവർത്തകർ വീട്ടുടമയോട് പറഞ്ഞെന്ന് അശോക് ഗെലോട്ട് ആരോപിച്ചു.  അതേസമയം മുഖ്യമന്ത്രി‌യുടെ ആരോപണം ബിജെപി തള്ളി. 

കേസിൽ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. കേസന്വേഷണം എൻഐഎ ഏറ്റെടുത്തു. ബിജെപി നേതാക്കൾക്കൊപ്പം മുഖ്യപ്രതി റിയാസ് അഖ്താരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചെന്നും കോൺ​ഗ്രസ് ആരോപിച്ചു. കനയ്യ ലാലിന്റെ ക്രൂരമായ കൊലപാതകം രാജ്യത്തുടനീളം വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. ബിജെപി വക്താവായിരുന്ന നൂപുർ ശർമ പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം കത്തി നിന്ന സമയത്താണ് ത‌യ്യൽക്കാരനാ‌യ കനയ്യ ലാൽ കൊല്ലപ്പെട്ടത്. സോഷ്യൽമീഡിയയിൽ നൂപുർ ശർമയെ പിന്തുണച്ചെന്ന ആരോപണത്തെ തുടർന്നാണ് പരസ്യമായി അദ്ദേഹത്തെ കഴുത്തറുത്ത് കൊലപ്പെടുത്തി‌യത്. 

click me!