ദില്ലിയിൽ വായുമലിനീകരണ തോത് രൂക്ഷമായി തുടരുന്നു. ശരാശരി മലിനീകരണ തോത് 266 ആയി.
ദില്ലി: ദില്ലിയിൽ വായുമലിനീകരണ തോത് രൂക്ഷമായി തുടരുന്നു. ശരാശരി മലിനീകരണ തോത് 266 ആയി. വരും ദിവസങ്ങളിൽ ഇനിയും ഉയരും എന്നാണ് മുന്നറിയിപ്പ്. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി നടപ്പാക്കാൻ ആണ് അധികൃതരുടെ തീരുമാനം. പത്തില്‍ 7 കുടുംബങ്ങളും മലിനീകരണം കാരണം ബുദ്ധിമുട്ടുന്നു എന്നാണ് സർവേ ഫലം പുറത്തുവന്നിരിക്കുന്നത്. 62 ശതമാനം കുടുംബങ്ങളിൽ ഒരാൾക്ക് എങ്കിലും കണ്ണെരിച്ചിൽ, 31 ശതമാനം കുടുംബങ്ങളിൽ ശ്വാസ തടസ്സം, ആസ്മ എന്നിവയും അനുഭവിക്കേണ്ടി വരുന്നുവെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ദീപാവലി രാത്രിയിൽ നഗരത്തിൽ ചിലയിടങ്ങളിൽ മലിനീകരണ തോത് 999 വരെ എത്തി എന്നും സർവേയിൽ പറയുന്നു , ലോക്കൽ സർക്കിൾസ് എന്ന സംഘടനയാണ് സർവേ നടത്തിയത്. എന്നാൽ ആശ്വാസകരമായ വാർത്തയും പുറത്തുവരുന്നുണ്ട്. 2015 ന് ശേഷം താരതമന്യേന മെച്ചപ്പെട്ട വായുഗുണനിലവാരമാണ് ഇപ്പോൾ ദീപാവലിക്ക് ശേഷം ദില്ലിയിലുള്ളത്. പുക മൂടിയ അന്തരീക്ഷമാണ് ഇപ്പോൾ ദില്ലിയിലുള്ളത്.