രാജ്യസഭയിലേക്ക് ലീഗിന്‍റെ സീറ്റില്‍ അഡ്വ. ഹാരിസ് ബീരാന് തന്നെ സാധ്യത, പ്രഖ്യാപനം നാളെ ഉണ്ടാകും

By Web Team  |  First Published Jun 9, 2024, 1:49 PM IST

ലീഗിലെ  ഒരു വിഭാഗത്തിനും യൂത്ത് ലീഗിനും തീരുമാനത്തിൽ പ്രതിഷേധമുണ്ടെങ്കിലും സാദിഖലി തങ്ങൾ മുന്നോട്ട് വച്ച നിർദ്ദേശം  നേതാക്കൾ അംഗീകരിക്കാനാണ് സാധ്യത.


ദില്ലി:അഡ്വക്കറ്റ് ഹാരിസ് ബീരാൻ  ലീഗിന്‍റെ  രാജ്യസഭാ സ്ഥാനാർത്ഥിയാകും. അന്തിമ തീരുമാനം നാളെ തിരുവനന്തപുരത്ത് ചേരുന്ന ലീഗ് നേതൃയോഗത്തിലുണ്ടാകും.പിഎംഎ സലാമിനോ ഏതെങ്കിലും യൂത്ത് ലീഗ് നേതാവിനോ നൽകുമെന്ന്  കരുതിയ രാജ്യസഭാ സീറ്റാണ് കെഎംസിസി ദില്ലി ഘടകം ഭാരവാഹിയായ അഡ്വക്കേറ്റ്  ഹാരിസ് ബിരാ്ന് നൽകാൻ പാണക്കാട്  സാദിക്കലി തങ്ങൾ തീരുമാനിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി പി എംa സലാം എന്നിവർ ഇക്കാര്യത്തിലുള്ള വിയോജിപ്പ് പ്രകടിപ്പിലെങ്കിലും തീരുമാനം തങ്ങൾ മറ്റു നേതാക്കളെ കൂടി അറിയിക്കുകയായിരുന്നു.

സുപ്രീംകോടതിയില്‍ പാർടിയുമായി ബന്ധപ്പെട്ട കേസുകൾ ഏകോപിപ്പിച്ച് നടത്തുന്നത് വഴിയാണ് ഹാരിസിന്‍റെ  ലീഗ് ബന്ധം . മുൻ അഡീഷണൽ അഡ്വക്കറ്റ് ജനറൽ ബീരാന്റെ മകനാണ്. കെഎംസിസി ദില്ലി ഘടകം അധ്യക്ഷൻ എന്ന ചുമതലയുണ്ട്. എന്നാൽ സജീവ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കാത്ത ഒരാളെ പരിഗണിക്കുന്നതിലാണ് കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്ക് വിയോജിപ്പുള്ളത്. ഒരു പ്രമുഖ പ്രവാസി വ്യവസായി അടക്കം ഹാരിസിനെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തി എന്നാണ് ലീഗിലെ അടക്കം പറച്ചിൽ. അതുകൊണ്ടുതന്നെ പ്രമുഖ നേതാക്കൾ അഭിപ്രായ വ്യത്യാസം പരസ്യമാക്കുന്നില്ല.

Latest Videos

undefined

 യൂത്ത് ലീഗിന് തീരുമാനത്തിൽ കടുത്ത അതൃപ്തിയുണ്ട്. തന്‍റെ  തീരുമാനം തങ്ങൾ മറ്റ് നേതാക്കളെ അറിയിച്ചു കഴിഞ്ഞു. നാളെ തിരുവനന്തപുരത്ത് ചേരുന്ന ലീഗ് നേതൃ  യോഗത്തിൽ  പ്രഖ്യാപനം ഉണ്ടാകും. ഭൂരിപക്ഷം നേതാക്കളും തങ്ങളുടെ തീരുമാനത്തെ അനുകൂലിക്കുന്ന സാഹചര്യത്തിൽ തീരുമാനം മാറാൻ ഇടയില്ല

കുഞ്ഞാലിക്കുട്ടിക്കും സലാമിനും വിയോജിപ്പ്, യൂത്ത് ലീഗിന് പ്രതിഷേധം; രാജ്യസഭാ സ്ഥാനാർഥിയായി ഹാരിസ് ബീരാനെത്തും?

അടുക്കും ചിട്ടയുമുള്ള ആഘോഷം മതി'; ഷാഫിയുടെ റോഡ‍് ഷോയിൽ വനിതാ ലീഗ് പ്രവർത്തകരെ വിലക്കി ലീഗ് നേതാവ്, ഓഡിയോ

 

click me!