പള്ളി തർക്ക കേസിൽ സുപ്രീം കോടതി; യാക്കോബായ സഭയുടെ കൈവശമുള്ള 6 പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണം

By Web Team  |  First Published Dec 3, 2024, 12:27 PM IST

പള്ളിത്തർക്ക കേസിൽ നിർണായക ഇടപടലുമായി സുപ്രീം കോടതി. 


ദില്ലി: പള്ളിത്തർക്ക കേസിൽ നിർണായക ഇടപടലുമായി സുപ്രീം കോടതി. ആറ്  പള്ളികളുടെ ഭരണനിർവ്വഹണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളുടെ കാര്യത്തിലാണ് സുപ്രീം കോടതിയുടെ നിർദേശം. സെമിത്തേരി അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും നൽകണം. ഇക്കാര്യത്തിൽ ഓർത്തഡോക്സ് സഭ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. സൗഹൃദപരമായി പ്രശ്നം തീർക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകാതിരിക്കാൻ ആണ് കോടതി താൽപര്യപ്പെടുന്നത്.സർക്കാർ ഇടപെടൽ അവസാന മാർഗമാണെന്നും കോടതി പറഞ്ഞു.

Latest Videos

undefined

കൈമാറ്റം നടപ്പാക്കിയ ശേഷം രണ്ടാഴ്ചക്കകം സത്യവാങ്മൂലം നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. എല്ലാവർക്കും ഒന്നിച്ച് നല്ലൊരു ക്രിസ്തുമസ് ആഘോഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഹൈക്കോടതിയിൽ ഹാജരാകുന്നതിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കുള്ള ഇളവ് തുടരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

click me!