നിതീഷിനും നായിഡുവിനും ആദിത്യ താക്കറെയുടെ മുന്നറിയിപ്പ്, 'അടച്ചിട്ട മുറിയിൽ നൽകിയ ഉറപ്പുകൾ ബിജെപി ലംഘിക്കും'

By Web Team  |  First Published Jun 8, 2024, 9:05 PM IST

സഖ്യ കക്ഷികളെ തകർക്കാനുള്ള അവസരമാണ് ബിജെപി തേടുന്നത്. ശിവസേനയുടെ അനുഭവം അതാണെന്നും ആദിത്യ താക്കറെ കൂട്ടിച്ചേർത്തു.  


മുംബൈ: നിതിഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും മുന്നറിയിപ്പുമായി ശിവസേന ഉദ്ധവ് വിഭാഗം. ബിജെപി, എൻഡിഎ സഖ്യ കക്ഷികൾക്ക് നൽകിയ വാഗ്ദാനങ്ങൾ എഴുതി വാങ്ങണമെന്ന് ആദിത്യ താക്കറെ. സംസ്ഥാനത്തിന് പ്രത്യേക പദവി അടക്കം ലഭിച്ച വാഗ്ദാനങ്ങളെല്ലാം പരസ്യപ്പെടുത്തണം. അടച്ചിട്ട മുറിക്കുള്ളിൽ  നൽകുന്ന ഉറപ്പുകൾ എല്ലാം ബിജെപി ലംഘിക്കും. സഖ്യ കക്ഷികളെ തകർക്കാനുള്ള അവസരമാണ് ബിജെപി തേടുന്നത്. ശിവസേനയുടെ അനുഭവം അതാണെന്നും ആദിത്യ താക്കറെ കൂട്ടിച്ചേർത്തു.  

അതേ സമയം, കേന്ദ്രക്യാബിനറ്റിൽ 5 മന്ത്രിസ്ഥാനങ്ങളാണ് നിതീഷ് ആവശ്യപ്പെടുന്നത്. റെയിൽവേ മന്ത്രിസ്ഥാനമാണ് പ്രധാനമായി ആവശ്യപ്പെടുന്നത്. ഒപ്പം ബിഹാറിന് പ്രത്യേക പദവി, ജാതി സെൻസസ്, യുസിസി നടപ്പാക്കുന്നതിന് മുൻപ് എല്ലാവരെയുടെയും അഭിപ്രായം തേടണം അടക്കം ആവശ്യങ്ങൾ ജെഡിയു ഉന്നയിക്കുന്നുണ്ട്. അഗ്നിവീർ പദ്ധതിയിൽ പുനപരിശോധന വേണമെന്ന് ജെഡിയു ആവശ്യപ്പെട്ടെങ്കിലും നിലപാടിൽ ഇന്ന് മയപ്പെടുത്തൽ വരുത്തിയതാണ് കണ്ടത്. രണ്ട് മന്ത്രിസ്ഥാനങ്ങൾ എന്ന നിലയിലേക്ക് ജെഡിയുവിനെ എത്തിക്കാനാണ് ബിജെപി ശ്രമം. 

Latest Videos

undefined

 

click me!