'എനിക്ക് സത്യം ബോധ്യപ്പെട്ടു'; തമിഴ് മോട്ടിവേഷനൽ സ്പീക്കർ ശബരിമല ജയകാന്തൻ ഇസ്‌ലാം മതം സ്വീകരിച്ചു

By Web Team  |  First Published Apr 25, 2022, 8:09 PM IST

മുസ്‌ലിമായിരിക്കുന്നത് ആദരവും ബഹുമതിയുമാണ്. വിസ്മയകരമായൊരു ഗ്രന്ഥം മുസ്ലീങ്ങൾക്കുണ്ട്. അത് വീട്ടിൽ ഒളിപ്പിച്ചുവെക്കരുത്. ലോകം അതു വായിക്കണം- വീഡിയോ സന്ദേശത്തിൽ ഫാത്തിമ ശബരിമല വ്യക്തമാക്കി.


ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്ത തമിഴ് മോട്ടിവേഷനൽ സ്പീക്കറും സാമൂഹിക പ്രവർത്തകയുമായ ശബരിമല ജയകാന്തൻ ഇസ്‌ലാം മതം സ്വീകരിച്ചു. സൗദി അറേബ്യ സന്ദർശനത്തിനിടെ  മക്കയിലെ ഹറം പള്ളിയിൽ കഅ്ബയ്ക്ക് മുന്നിൽനിന്നാണ് ഇസ്‌ലാം മതം സ്വീകരിച്ചതായി അറിയിച്ചത്. മതം മാറ്റത്തിന് ശേഷം ഫാത്തിമ ശബരിമല എന്ന പേര് സ്വീകരിച്ചു.

'മുസ്ലീങ്ങളോട് എന്താണ് ഇത്രയും വിരോധമെന്ന് ‍ഞാൻ സ്വയം ചോദിച്ചു. അങ്ങനെ നിഷ്പക്ഷ മനസ്സോടെ ഖുറാൻ വായിച്ചുതുടങ്ങി. എനിക്ക് സത്യം മനസിലായി. ഇപ്പോൾ  എന്നേക്കാൾ കൂടുതൽ ഇസ്ലാമിനെ സ്നേഹിക്കുന്നു'-ഫാത്തിമ ശബരിമല പറഞ്ഞു. പ്രവാചകൻ മുഹമ്മദ് നബിയോടുള്ള ആദരവും സ്‌നേഹവും കാരണമാണ് അദ്ദേഹത്തിന്റെ മകളുടെ പേര് സ്വീകരിച്ചതെന്നും അവർ പറഞ്ഞു.

Latest Videos

മുസ്‌ലിമായിരിക്കുന്നത് ആദരവും ബഹുമതിയുമാണ്. വിസ്മയകരമായൊരു ഗ്രന്ഥം മുസ്ലീങ്ങൾക്കുണ്ട്. അത് വീട്ടിൽ ഒളിപ്പിച്ചുവെക്കരുത്. ലോകം അതു വായിക്കണം- വീഡിയോ സന്ദേശത്തിൽ ഫാത്തിമ ശബരിമല വ്യക്തമാക്കി.  കഅ്ബ മൂടുന്ന കിസ്‌വ നിർമാണ കേന്ദ്രത്തിലും അവർ സന്ദർശനം നടത്തി. 
 

click me!