സെൻസസ് നടത്തേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും 2021ൽ നടക്കേണ്ട പൊതു സെൻസസും അടിയന്തരമായി നടത്താൻ സർക്കാർ തയ്യാറാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ദില്ലി: ജാതി സെൻസസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. ജാതി സെൻസസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് കത്തിൽ പറയുന്നു. പിന്നോക്ക വിഭാഗക്കാരുടെ ശാക്തീകരണത്തിനും സാമൂഹിക നീതി ഉറപ്പാക്കാനും സെൻസസ് അത്യാവശ്യമാണ്. സെൻസസ് നടത്തേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും 2021ൽ നടക്കേണ്ട പൊതു സെൻസസും അടിയന്തരമായി നടത്താൻ സർക്കാർ തയ്യാറാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.