ദില്ലിയിലെ ബിജെപി ഓഫീസിന് സമീപം പരിഭ്രാന്തി പരത്തി ബാഗ്, പ്രദേശം വളഞ്ഞ് പൊലീസ് സന്നാഹം; ഒടുവിൽ ഉടമ എത്തി

By Web Team  |  First Published Dec 21, 2024, 11:29 AM IST

വിവരമറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തുകയും മേഖല പൂർണമായും നിയന്ത്രണത്തിലാക്കിയ ശേഷം പരിശോധനകൾ നടത്തുകയും ചെയ്തു. 


ദില്ലി: ദില്ലിയിലെ ബിജെപി ഓഫീസിന് സമീപം പരിഭ്രാന്തി സൃഷ്ടിച്ച് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാ​ഗ്. പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബിജെപി ഓഫീസിന് സമീപമാണ് അവകാശികളില്ലാത്ത ബാഗ് കണ്ടെത്തിയത്. ഇത് മേഖലയിലാകെ പരിഭ്രാന്തി പരത്തി. 

വിവരമറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മേഖല പൂർണമായും വളഞ്ഞ ശേഷമായിരുന്നു പരിശോധന. അന്വേഷണത്തിനൊടുവിൽ ബാ​ഗ് ഒരു മാധ്യമ പ്രവർത്തകന്റേതാണെന്ന് കണ്ടെത്തിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്. നടപടിക്രമങ്ങൾ പുരോ​ഗമിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. 

Latest Videos

READ MORE: ഹോളിവുഡ് സിനിമകളെ വെല്ലുന്ന മോഷണം; ബാങ്ക് ലോക്കർ തകർത്ത് ഗണേശ വിഗ്രഹവും സ്വർണവും കവർന്നു, സംഭവം സൂറത്തിൽ

click me!