ദില്ലിയിലെ സരോജ ആശുപത്രിയിലെ 80 ഡോക്ടർമാർക്ക് കൊവിഡ്; രോ​ഗബാധയെ തുടർന്ന് സീനിയർ സർജൻ മരിച്ചു

By Web Team  |  First Published May 10, 2021, 12:44 PM IST

ദില്ലിയിലെ നിരവധി ആശുപത്രികളിലായി  ഇതിനോടകം മുന്നൂറിലധികം ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.


ദില്ലി: ദില്ലിയിലെ സരോജ ഹോസ്പിറ്റലിലെ 80 ഡോക്ടർമാർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതേ ഹോസ്പിറ്റലിലെ സീനിയർ സർജൻ കൊവി‍ഡ് ബാധയെ തുടന്ന് മരിച്ചു. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 80 പേരിൽ 12 പേരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവർ വീട്ടിൽ തന്നെ ക്വാറന്റൈനിൽ തുടരുന്നതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സീനിയർ സർജനായ എ കെ റാവത്ത് ആണ് കൊവിഡിന് കീഴടങ്ങിയത്. 27 വർഷമായി ഈ ഹോസ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്നു എ കെ റാവത്ത് എന്ന് ഇന്ത്യ ടൂഡേ റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹത്തിന്റെ വേർപാട് ജീവനക്കാർക്ക് കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്. 

ദില്ലിയിലെ നിരവധി ആശുപത്രികളിലായി  ഇതിനോടകം മുന്നൂറിലധികം ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഹോസ്പിറ്റലിലും കൊവിഡ് ബാധ സംഭവിച്ചതിനാൽ ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്മെന്റുകൾ അടച്ചിട്ടിരിക്കുകയാണ്. ദില്ലി ജിടിബി ഹോസ്പിറ്റലിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകം യുവഡോക്ടർ മരിച്ചു. 26 വയസ്സുള്ള ഡോ. അനസ് മുജാഹിദ് ആണ് മരിച്ചത്. ഞായറാഴ്ച മാത്രം ദില്ലിയിൽ 273 പേർ കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. 13,336 പേരിലാണ് പുതിയതായി രോ​ഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 
 

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!