70 കാരിയെ കൊമ്പിൽ കോർത്തെറിഞ്ഞ് പശു; നടുവിനും തലയ്ക്കും ​ഗുരുതര പരിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

By Web Team  |  First Published Dec 20, 2024, 2:45 PM IST

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെല്ലമ്മാളിനെ പിന്നിലൂടെ വന്ന പശു കൊമ്പിൽ കുത്തിയെറിയുകയായിരുന്നു. 


ചെന്നൈ: തമിഴ്നാട് മധുരയിൽ 70കാരിയെ പശു കൊമ്പിൽ കുത്തിയെറിഞ്ഞു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെല്ലമ്മാളിനെ പിന്നിലൂടെ വന്ന പശു കൊമ്പിൽ കുത്തിയെറിയുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കടകൾക്കിടയിലൂടെ നടന്നു പോകുന്ന ചെല്ലമ്മാളിനെ പിന്നിലൂടെ വന്ന പശു ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ. ഇവർ ഉയർന്നു പൊങ്ങി താഴേക്ക് വീഴുന്നുണ്ട്. അപ്പോൾ തന്നെ അബോധാവസ്ഥയിലാകുകയും ചെയ്തു. ചെല്ലമ്മാളുടെ തലയ്ക്കും നടുവിനും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മധുര സർക്കാർ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു. 

തമിഴ്നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കൾ ആക്രമിക്കുന്ന സംഭവം വളരെ രൂക്ഷമാകുന്നുണ്ട്. അടുത്തിടെയാണ് 85കാരനെ ചെന്നൈയിൽ പശു ആക്രമിച്ച് കൊലപ്പെടുത്തിയത്. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ഇതുപോലെ തന്നെ കൊമ്പിൽ കുത്തിയെറിയുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ചെല്ലമ്മാൾ ഇവിടെയൊരു കടയിൽ ജോലി ചെയ്യുന്ന ആളാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണ സംഭവം. ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു. പ്രദേശവാസികൾ ന​ഗരസഭക്കെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്.  

Latest Videos

click me!